NO.1 കേരളം; രാജ്യത്തെ മികച്ച ഭരണമുള്ള സംസ്ഥാനം എന്ന ബഹുമതി കേരളത്തിന്

0
129
Google search engine

അനഘആമി

രാജ്യത്തെ മികച്ച ഭരണമുള്ള സംസ്ഥാനം എന്ന ബഹുമതി കേരളത്തിന് . ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് അഫയേർസ് സെട്രൽ പ്രസിദീകരിച്ച വാർഷിക റിപ്പോർട്ടിലാണ് കേരളം ഒന്നാമതെത്തിയത് . തമിഴ്നാടും ആന്ധ്രാപ്രദേശും കർണാടകയുമാണ് രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത് . ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഏറ്റവും പിറകിൽ ഉള്ളത് .

              ഐ എസ് ആർ ഒ മുൻമേധാവി ഡോ . കസ്തൂരിരംഗൻ അധ്യക്ഷനായ സമിതിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. വളർച്ച, തുല്യനീതി,സ്ഥിരത എന്നീ മാനദണ്ഡങ്ങൾ  മുൻനിർത്തിയുള്ള ഭരണ മികവാണ് സമിതി വിലയിരുത്തിയത് . ആദ്യ നാലു സ്ഥാനങ്ങളിൽ ദക്ഷിണേദ്യൻ സംസ്ഥാനങ്ങളാണ് എന്നുള്ളതും ശ്രദേയമാണ്.  കേന്ദ്ര ഭരണപ്രദേശങ്ങളുടെ വിഭാഗത്തിൽ ചണ്ഡീഗഡ് ആണ് ഒന്നാം സ്ഥാനത്തുള്ളത് . കേന്ദ്ര ഭരണപ്രദേശങ്ങളുടെ വിഭാഗത്തിൽ ചണ്ഡീഗഡ് ആണ് ഒന്നാം സ്ഥാനത്തുള്ളത് . പുതുച്ചേരി,ലക്ഷദ്വീപ്,ആൻഡമാൻ,ജമ്മുകശ്മീർ,നിക്കോബാർ എന്നിവരാണ് കേന്ദ്രഭരണ പ്രദേശങ്ങളിൽ മോശം പ്രകടനം കാഴ്ചവച്ചത് .
ചെറുകിട സംസ്ഥാന വിഭാഗത്തിൽ 1.745 പോയിന്ററുമായി ഗോവ ഒന്നാം സ്ഥാനം നിലനിർത്തി . മേഘാലയ , മണിപ്പൂർ, ഹിമാചൽ പ്രദേശ്,ദില്ലി,ഉത്തരാഖഡ് എന്നിവയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു . ഈ റിപ്പോർട്ട് സൃഷ്ട്ടിക്കുന്ന തെളിവുകളും അത് നല്കുന്ന ഉൾകാഴ്ചകളും ഇന്ത്യയിൽ നടക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനങ്ങൾ കുറിക്കുന്ന ഒരു കണ്ണാടിയാണ് .
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here