Tag: isro

സൂര്യൻ്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച്‌ച, സമ്പൂർണ സൂര്യഗ്രഹണം; ആദിത്യ എൽ -1 സമ്പൂർണ സുര്യഗ്രഹണത്തിനു സാക്ഷിയാകില്ല

ഇന്നത്തെ സമ്പൂർണ സൂര്യഗ്രഹണം കാണാനൊരുങ്ങി വടക്കേ അമേരിക്ക. സൂര്യൻ്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച്‌ച പസിഫിക് സമയം രാവിലെ 11.07 മുതലാണ് ദൃശ്യമാകുക. മെക്സിക്കോയിലും കാനഡയിലും യുഎസിലെ ടെക്‌സ് ഉൾപ്പെടെ ഏതാനും സംസ്‌ഥാനങ്ങളിലും...

ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി; യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും

ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയിൽ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു മലയാളിയും ഉൾപ്പെട്ടിരിക്കുന്നത്. ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങൾ...

ഇൻസാറ്റ്-3ഡിഎസ് ഇന്ന് വിക്ഷേപിക്കും; 2024 ൽ ഐഎസ്ആർഒ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണം

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസ് ഇന്ന് വിക്ഷേപിക്കും. ജിഎസ്എൽവി-എഫ്14 റോക്കറ്റിലായിരിക്കും വിക്ഷേഫണം. ജിഎസ്എൽവിയുടെ 16-ാം വിക്ഷേപണമാണിത്. ശനിയാഴ്‌ച വൈകീട്ട് 5.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. ഇൻസാറ്റ്-...

350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതി; ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്‌ആർഒ

ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്‌ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റ‌ം (എഫ്സ‌ിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപാദിപ്പിച്ചത്. ഇസ്‌റോയുടെ...

രാജ്യത്തിൻ്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം; ഐഎസ്ആർഒയുടെ ഗഗൻയാൻ്റെ വർഷമായിരിക്കും 2024

2024 നെ ഗഗൻയാൻ ദൗത്യത്തിൻ്റെ വർഷമെന്ന് വിളിച്ച് ഐഎസ്ആർഒ. 2025 ൽ മനുഷ്യനെ ആദ്യമായി ബഹിരാകാശത്ത് അയക്കാൻ ലക്ഷ്യമിട്ടുള്ള ഗഗൻയാൻ ദൗത്യത്തിൻ്റെ നിരവധി പരീക്ഷണങ്ങളാണ് 2024 ൽ ഐഎസ്ആർഒ ആസൂത്രണം ചെയ്‌തിരിക്കുന്നതെന്ന് ഐഎഎൻസ്...

അഭിമാന ദൗത്യവുമായി ഐഎസ്ആർഒ; പുതുവത്സര ദിനത്തിൽ ഇന്ത്യയുടെ ആദ്യ എക്‌സ്- റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്പോസാറ്റ് വിക്ഷേപണം

പുതുവത്സര ദിനത്തിൽ രാജ്യത്തിൻ്റെ അഭിമാന ദൗത്യവുമായി ഐഎസ്ആർഒ. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ എക്‌സ്- റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്പോസാറ്റ് വിക്ഷേപണം തിങ്കളാഴ്‌ച രാവിലെ 9.10ന് നടക്കും. ശ്രീഹരിക്കോട്ടയിലെ...

റഷ്യയുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഐ.എസ്.ആർ.ഒയ്ക്ക് നേട്ടമുണ്ടാക്കി – എസ് സോമനാഥ്

റഷ്യയുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഐ.എസ്.ആർ.ഒയ്ക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് മേധാവി എസ് സോമനാഥ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് റഷ്യൻ റോക്കറ്റുകൾ ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾ യൂറോപ്യൻ രാജ്യങ്ങൾ പിൻവലിക്കുകയും അതിൽ ചില വിക്ഷേപണങ്ങൾ ഇന്ത്യയിലേക്ക് വന്നുവെന്നും...

ചന്ദ്രയാൻ 3 പ്രൊപ്പൽഷൻ മോഡ്യൂളിനെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്ന ദൗത്യം പൂർത്തിയാക്കി ഇസ്രോ; ദൗത്യത്തിലൂടെ ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങാനുള്ള പാതയുടെ ആസൂത്രണവും നിർവഹണവും സംബന്ധിച്ച ധാരണ ഇസ്രോയുടെ ശാസ്ത്ര സംഘത്തിന്...

ചന്ദ്രയാൻ 3 പ്രൊപ്പൽഷൻ മോഡ്യൂളിനെ ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തിൽ നിന്ന് തിരികെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്ന ദൗത്യം പൂർത്തിയാക്കി ഇസ്രോ. ഇതൊരു സവിശേഷ പരീക്ഷണമായിരുന്നുവെന്ന് ഇസ്രോ പറയുന്നു. ഭാവിയിൽ ചന്ദ്രനിൽ നിന്ന്...

ഇന്ത്യൻ മണ്ണിൽ നിന്നാദ്യമായി ഒരു റോക്കറ്റ് കുതിച്ചുയർന്നിട്ട് ഇന്ന് 60 വർഷം; പള്ളിത്തുറയെന്ന തുമ്പയിൽ നിന്ന് വെറുമൊരു സൗണ്ടിംഗ് റോക്കറ്റിൽ തുടങ്ങിയ യാത്രയുടെ കഥ

ഇന്ത്യൻ മണ്ണിൽ നിന്നാദ്യമായി ഒരു റോക്കറ്റ് കുതിച്ചുയർന്നിട്ട് ഇന്ന് 60 വർഷം തികയുകയാണ്. തുമ്പയെന്ന ചെറുഗ്രാമത്തിൽ നിന്ന് തുടങ്ങിയ കുതിപ്പ് ഇന്ന് ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ എത്തി നിൽക്കുന്നു. 1963 നവംബർ 21 ന് വൈകീട്ട്...

ചന്ദ്രയാൻ 3, വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ ടൺ കണക്കിന് പൊടിപടലങ്ങളും പാറകളും പറത്തിയെന്നും ഇതു ലാൻഡറിന് ചുറ്റും തിളക്കമുള്ള വലയം തീർത്തു – ഐഎസ്ആർഒ

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ ടൺ കണക്കിന് പൊടിപടലങ്ങളും (മൂൺ ഡ് ലൂണാർ എപ്പിറെഗോലിത്ത്) പാറകളും പറത്തിയെന്നും ഇതു ലാൻഡറിന് ചുറ്റും തിളക്കമുള്ള വലയം (എജക്റ്റ ഹാലോ)...

2035 ഓടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’; 2040 ൽ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനും ഇന്ത്യ

2040-ൽ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിൽ അയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ. മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ മറ്റ് ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി പധാനമന്ത്രി നരേന്ദ്രമോദിയുടെ...

ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ; ഗഗൻയാന്റെ നിർണായക പരീക്ഷണം ഈ മാസം 21ന്

ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാന്റെ നിർണായക പരീക്ഷണം ഈ മാസം 21ന്. മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായി ഗഗൻയാന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണം ഒക്ടോബർ 21-ന് നടത്തുമെന്ന് കേന്ദ്രമന്ത്രി...

ചന്ദ്രയാൻ-3; വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി നാളത്തേയ്ക്കു മാറ്റി ഐഎസ്ആർഒ

ചന്ദ്രയാൻ-3ൻ്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി നാളത്തേയ്ക്കു മാറ്റി ഐഎസ്ആർഒ. സ്പേസ് ആപ്ലിക്കേഷൻ സെൻ്റർ ഡയറക്‌ടർ നീലേഷ് ദേശായി ആണ് ഇക്കാര്യ അറിയിച്ചത്. ലാൻഡറും റോവറും ഇന്നു വൈകിട്ട് റീആക്‌ടിവേറ്റ്...

നമ്മൾ ചന്ദ്രനിലാണ് !; ചന്ദ്രനിലും വീഡിയോ പ്ലാറ്റ്ഫോമിലും ഐഎസ്ആർഒ വിജയം – അഭിനന്ദിച്ച് യൂട്യൂബ് സിഇഒ നീൽ മോഹൻ

ചന്ദ്രയാൻ-3ന്റെ ലാൻഡിംഗ് ലൈവ് സ്ട്രീമിംഗ് റെക്കോർഡ് പ്രേക്ഷകരെ സൃഷ്ടിച്ചതിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ (ഐഎസ്ആർഒ) അഭിനന്ദിച്ച് യൂട്യൂബ് സിഇഒ നീൽ മോഹൻ. ചന്ദ്രയാൻ -3 ൻ്റെ സോഫ്റ്റ് ലാൻഡിംഗിന്റെ തത്സമയ സ്ട്രീം...

- A word from our sponsors -

spot_img

Follow us

HomeTagsIsro