മധ്യകേരളത്തില്‍ വോട്ട് വര്‍ധനവ് ലക്ഷ്യമിട്ട് ഇടതുമുന്നണി; ബജറ്റ് റബർ മേഘലയ്ക്കൊപ്പം

0
281
Google search engine

മധ്യകേരളത്തിൽ രാഷ്ട്രീയ ചൂടൻ ചർച്ചകൾക്കു തുടക്കം കുറിച്ചു. ഇന്നലെ നടന്ന പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ റബർ മേഖലയ്ക്ക് സഹായം പ്രഘ്യാപിച്ചതാണ് ചർച്ചക്ക് വഴിയൊരുക്കിയത് . ചരിത്രത്തിൽ ഇതുവരെ നേടാനാകാത്ത മുന്നേറ്റം എൽ.ഡി.എഫിന് തദ്ദേശതിരഞ്ഞെടുപ്പിൽ ഉണ്ടായതിനു പിന്നാലെയാണ്, ബജറ്റിൽ നാലു വർഷവും ഉണ്ടാകാതിരുന്ന പ്രഖ്യാപനം .ഇത് കോട്ടയം ഉൾപ്പെടയുള്ള ജില്ലകളിൽ തദ്ദേശതിരഞ്ഞെടുപ്പിൽ ഉണ്ടായ വിജയം നിയമസഭയിലും ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള ഒരു നീക്കമെന്നാണ് വിലയിരുത്തൽ .
ഉത്പാദനച്ചെലവ് പോലും ലഭിക്കാതായതോടെ താങ്ങുവില ഉയർത്തണമെന്ന ആവശ്യം പലകുറി കർഷകർ ഉന്നയിച്ചിരുന്നു. റബ്ബർ വെട്ടി മാറ്റി, മറ്റ് കൃഷികളിലേക്ക് കർഷകർ നീങ്ങിയിട്ടും സഹായങ്ങൾ ഉണ്ടായില്ല. താങ്ങുവില 170 ആയി ഉയർത്തിയത് ഇടതുമുന്നണി പ്രചാരണ ആയുധമാക്കുമെന്ന് ജോസ് കെ. മാണി തന്നെ സൂചന നൽകി.എന്നാൽ ഇത് വോട്ട് ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനമെന്നും, കർഷകർക്ക് ഗുണം ലഭ്യമാകാൻ സാധ്യതയില്ലെന്നുമാണ് മറ്റു ഗ്രൂപ്പിലെ നേതാക്കൾ പ്രതികരിച്ചത് . മുമ്പുണ്ടായിരുന്ന താങ്ങുവില പോലും കർഷകർക്ക് ലഭ്യമായിരുന്നില്ല എന്നും ആരോപണമുണ്ട്. ജോസ് കെ. മാണി എത്തിയതിനു പിന്നാലെ, റബർ മേഖലയെ പ്രീതിപ്പെടുത്തിയും പിന്തുണ വർധിപ്പിക്കാനാണ് ഇടത് നീക്കം. റബർ ബജറ്റ് വോട്ടിൽ പ്രതിഫലിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത് .

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here