എരുമേലി പേട്ടതുള്ളൽ 11 ന്

0
123
Google search engine

എരുമേലി :ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അമ്പലപ്പുഴ അയ്യപ്പസംഘം എരുമേലി പേട്ട തുള്ളലിനും ശബരിമല തീർത്ഥാടനത്തിനുമായി അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും യാത്ര തിരിച്ചു. ഇന്നലെ നടന്ന ചടങ്ങിൽ പ്രഭാത ശീവേലിക്ക് ശേഷം മേൽ ശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരി ദേവചൈതന്യം പേട്ട തുള്ളലിനുള്ള സ്വർണ്ണതിടമ്പിലേക്ക് ആവാഹിച്ചു പൂജചെയ്തു . സമൂഹ പെരിയോർ കളത്തിൽ ചന്ദ്രശേഖരൻ നായർ പൂജാദി കർമങ്ങളിൽ പങ്കെടുത്തു. എരുമേലി പേട്ട തുള്ളലിന് ഇരുപത്തിയൊന്ന് വർഷമായി നായക സ്ഥാനം വഹിക്കുന്ന കളത്തിൽ ചന്ദ്രശേഖരൻ നായർ ഇതാദ്യമായിട്ടാണ് പേട്ട തുള്ളലിൽ വിട്ടു നിൽക്കുന്നത് .കര പെരിയ്യോൻ എൻ. ഗോപാലകൃഷ്ണ പിള്ളയാണ് ഈ വർഷം ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം നൽകിയത് . കോവിഡ് പാശ്ചാത്തലത്തിൽ രഥ യാത്ര ഒഴിവാക്കിയിരുന്നു.ദേവസ്വം ബോർഡ് അനുമതി നൽകിയ അൻപതുപേർക്ക് മാത്രമാണ്പേട്ട തുള്ളൽ നടത്താൻ കഴിയുക. പേട്ട തുള്ളൽ നടത്തുന്നവർ കോവിഡ് പരിശോധന നടത്തിയിരുന്നു. ജനുവരി 11 നു എരുമേലിപേട്ട തുള്ളൽ നടക്കും. അന്ന് എരുമേലി ക്ഷേത്രത്തിൽ ആഴിപൂജ ഉണ്ടാക്കും.13നു വൈകിട്ട് പമ്പയിൽ എത്തിയതിനു ശേഷം രാത്രി സന്നിധാനത്തിൽ ദർശനം നടത്തും.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here