mekha_news reporter

സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരും; മൂന്ന് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരും. മൂന്ന് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര...

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു...

ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് ജേതാവ് നീരജ് ചോപ്ര തിരിച്ചെത്തുന്നു

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ത്രോവിങ് പിറ്റിലേക്ക് ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് ജേതാവ് നീരജ് ചോപ്ര തിരിച്ചെത്തുന്നു. ഈ വരുന്ന മെയ് 10ന് ദോഹ ഡയമണ്ട് ലീഗിലൂടെയാണ് നീരജ് തന്റെ പുതിയ...

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എറണാകുളം വേങ്ങൂര്‍ പഞ്ചായത്തിലെ വക്കുവള്ളി സ്വദേശിനി ജോളി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍...

‘ഇന്നെത്തിയില്ലെങ്കിൽ ജോലി പോകും, വിസ തീരും’; വിമാന സർവീസുകള്‍ റദ്ധാക്കിയതിൽ വലഞ്ഞ് യാത്രികർ

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ക്യാബിൻ ക്രൂ അംഗങ്ങൾ കൂട്ട അവധി എടുത്തതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 12 മണിക്കൂറിനിടെ റദ്ദാക്കിയത് 78 വിമാന സർവീസുകള്‍. കരിപ്പൂരിൽ നിന്നും റാസൽഖൈമ, ദുബായ്, ജിദ്ദ,...

KPCC അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തി

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺ‌ഗ്രസ് നേതാവ് എ.കെ.ആന്റണിയെ സുധാകരൻ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ചുമതല ഏറ്റെടുത്തത്. ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ...

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. എന്നാൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകാത്തത് വൈദ്യുതി ബോർഡിലെ ആശങ്കയിലാക്കുന്നു. പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി ബോർഡിലെ സംഘടനകളുമായി ചർച്ച നടത്തി. തുടർന്ന് നാളെ ഉന്നതതല...

തിരുവനന്തപുരം മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യതൊഴിലാളിയുടെ മൃതദേഹമെന്നാണ് പൊലീസിൻ്റെ അനുമാനം. മത്സ്യബന്ധനത്തിന് പോയ സമയത്ത് കടലിൽ വീണതാകാമെന്നാണ് കരുതുന്നത്. അന്വേഷണം തുടരുകയാണ്.

അമിത വേ​ഗതയിലോടുന്ന ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി ​മന്ത്രി ​കെബി ഗണേഷ് കുമാർ

അമിത വേ​ഗതയിലോടുന്ന ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി ​മന്ത്രി ​കെബി ഗണേഷ് കുമാർ. സംസ്ഥാനത്തെ ടിപ്പർ ലോറികളിൽ അടുത്ത ദിവസങ്ങളിൽ വ്യാപക പരിശോധന നടത്തുമെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് അമിത...

ആശ്വാസ മഴ; ഇന്ന് മുതൽ 4 ദിവസത്തേക്ക് മുഴുവൻ ജില്ലകളിലും മഴയ്ക്ക് സാധ്യത

കത്തുന്ന ചൂടിനും ഉഷ്ണതരംഗ സാധ്യതകൾക്കിടയിലും ആശ്വാസമേകാൻ മഴയെത്തുന്നു. വരുന്ന നാല് ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കിയിലും മലപ്പുറത്തും യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച്ച...

വാഹനപകടം; കെ പി യോഹന്നാന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

അമേരിക്കയില്‍ വെച്ച് അപകടത്തില്‍ പരിക്കേറ്റ കെ പി യോഹന്നാന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അപകടത്തെ തുടര്‍ന്ന് ഡാലസിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പ്രഭാത നടത്തത്തിനിടെ വാഹനം ഇടിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം....

ആദിവാസി കോളനിയിൽ നിന്ന് കാണാതായ വയോധികയ്ക്ക് വേണ്ടിയുള്ള തിരിച്ചിൽ ഇന്നും തുടരും

വനത്തിലേക്ക് വിറക് ശേഖരിക്കാൻ പോയ അമ്മിണിയെ (75) ആണ് കാണാതായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വയോധിയ്ക്കായുള്ള തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരാതി ലഭിച്ച ഉടനെ കോളനി നിവാസികളുമായി ചേർന്ന് സ്റ്റേഷൻ സ്റ്റാഫ് അന്വേഷണം...

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ നേരിയ കുറവ്. കഴിഞ്ഞ ദിവസം 240 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് 80 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണ്ണത്തിന് ഉണ്ടായത്. ഇതോടെ 53,000 രൂപ നിരക്കിലാണ് ഇന്ന്...

ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞ സംഭവം: ട്രെയിനുകളുടെ വേഗത കുറച്ചു

പാലക്കാട് മലമ്പുഴ- കൊട്ടേക്കാട് മേഖലയില്‍ ട്രെയിനുകള്‍ക്ക് വേഗം കുറയും. ഇന്നലെ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് റെയില്‍വേയുടെ താല്‍ക്കാലിക നടപടി. ട്രെയിനിന്റെ വേഗതയാണ് അപകട കാരണമെന്ന് ഇന്നലെ വനം...

- A word from our sponsors -

spot_img

Follow us