എരുമേലി; സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾ ഫെബ്രുവരി 28 ന് അകം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് .എരുമേലി ഗ്രമ പഞ്ചായത്തു സെക്രട്ടറിയുടെ അറിയിപ്പ്.

ധന വകുപ്പിന്റെ 23 / 8 / 2023 ലെ 1635909 / എസ് . എഫ് . സി . ബി . 2 /20 / കാത്തു പ്രകാരം ഓൺ ലൈൻ വരുമാന സർട്ടിഫിക്കറ്റ് ഹാജരാകാത്ത സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ ഫെബ്രുവരി 28 ന് അകം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം . വില്ലേജ് ഓഫീസിൽ നിന്നും നേരിട്ട് വാങ്ങിയ വരുമാന സർട്ടിഫിക്കറ്റ് ഇതിനോടകം ഹാജരാക്കിയ ഗുണഭോക്താക്കൾ അക്ഷയ വഴി ഓൺ ലൈൻ ആയി ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഫെബ്രുവരി 28 ന് അകം ഹാജരാക്കണമെന്നും പഞ്ചായത്തു സെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നു



