ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ. അമേരിക്കയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ മേളം എൻസെംബിൾ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയപ്പോൾ അതിന്റെ ഭാഗമായി ചരിത്രനേട്ടത്തിൽ പങ്കാളിയായി മലയാളി കലാകാരൻ സുനിൽ പാറയ്ക്കൽ.
കോട്ടയം പാമ്പാടി ഏഴാംമൈൽ സ്വദേശിയും എരുമേലി മുക്കൂട്ടുതറ സ്വദേശിയുമായ സുനിലുനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചു.
2026 ഓഗസ്റ്റ് 8-ന് പെൻസിൽവേനിയയിലെ ഫൊക്കാന കൺവെൻഷന്റെ ഭാഗമായി നടന്ന മെഗാ പഞ്ചാരിമേളത്തിൽ 445 കലാകാരന്മാരാണ് അണിനിരന്നത്. ഫൊക്കാനയുടെ സാംസ്കാരിക പരിപാടികളുടെ കേരള കോ-ഓർഡിനേറ്ററായ സുനിൽ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സുനിൽ പാറയ്ക്കലിന് മേഘദൂത് ന്യൂസിൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!


