യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ അത് നേതൃത്വത്തെ അറിയിക്കണമായിരുന്നു. അത് അദ്ദേഹം ചെയ്യുകയും ചെയ്തു പിന്നെ അത് പൊതുവേദികളിൽ പറയേണ്ടതില്ലായിരുന്നുവെന്ന് എംഎം ഹസൻ പറഞ്ഞു. അടൂർ പ്രകാശിന്റെ പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും എംഎം ഹസൻ പറഞ്ഞു. മുഖ്യമന്ത്രിയെ ഒരാൾ നിരന്തരം കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരാൾ ഉണ്ടെന്ന കെ മുരളീധരന്റെ പരാമർശത്തോടായിരുന്നു എംഎം ഹസന്റെ പ്രതികരണം.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ
Published on


