Tag: KASHMIR TERRORIST ATTACK

ഓപ്പറേഷൻ സിന്ദൂർ: 70 പാകിസ്‌താൻ ഭീകരർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ ലഷ്‌കർ നേതാക്കളായ അബ്ദുൾ മാലിക്, മുദസ്സിർ എന്നിവരും

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ൽ 70 പാകിസ്‌താൻ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്‌താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബുധനാഴ്‌ച പുലർച്ചെ നടന്ന അപ്രതീക്ഷിത...

ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഡൽഹിയിൽ: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും തമ്മിൽ കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ ശനിയാഴ്‌ച വൈകീട്ടാണ് കൂടിക്കാഴ്ച.ഭീകരാക്രമണത്തിനു ശേഷം ഇരുവരും നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്.ഭീകരാക്രമണത്തിനുശേഷമുള്ള സാഹചര്യങ്ങൾ...

പാകിസ്താൻ ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിരോധിച്ച് ഇന്ത്യ

പാകിസ്താൻ ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ ഇന്ത്യ കൈക്കൊണ്ട നടപടികളുടെ തുടർച്ചയായാണിത്. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുടെ...

പാകിസ്താൻ  പരാജിതരാഷ്ട്രം, പാക് ജനത ആഗ്രഹിക്കുന്നത് ഇന്ത്യയുമായുള്ള സൗഹൃദം – ഫാറൂഖ് അബ്ദുള്ള

പാകിസ്താനെ 'പരാജിതരാഷ്ട്ര'മെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. പാകിസ്താനിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാർ അധികാരത്തിലെത്തുന്നതുവരെ ഇന്ത്യയും പാകിസ്‌താനുമായുള്ള ബന്ധം മെച്ചപ്പെടില്ലെന്നും ഫാറൂഖ് അബള്ള പറഞ്ഞു. ഇന്ത്യയുമായുള്ള സൗഹൃദമാണ് പാക് ജനത...

സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ത‌ാൻ: അതിർത്തിയിൽ കുടുങ്ങി നിരവധിപ്പേർ

ഇന്ത്യയിൽനിന്ന് മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ത‌ാൻ. പാക് പൗരന്മാർക്ക് രാജ്യംവിടാനുള്ള സമയപരിധി ഇന്ത്യ നീട്ടിനൽകിയെങ്കിലും പാകിസ്‌താൻ വാഗാ അതിർത്തി അടച്ചതായും സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽനിന്ന് മടങ്ങുന്ന...

തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം: കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലെന്ന് റിപ്പോർട്ട്. ഏകദേശം ഒരു മണിക്കൂറോളമായി ഏറ്റുമുട്ടൽ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല. പഹൽഗാമിലെ...

പഹൽഗാം ഭീകരാക്രമണം: പാകിസ്താന് പിന്തുണയായി ചൈന

പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാകിസ്‌താൻ്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന. പാകിസ്ത‌ാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ്...

വെടിവെപ്പ് നടന്നപ്പോൾ മരത്തിൽക്കയറിയൊളിച്ച് ഭീകരാക്രമണ ദൃശ്യങ്ങൾ മുഴുവനായി പകർത്തി: എൻഐഎയുടെ പ്രധാന സാക്ഷിയായി പ്രാദേശിക വീഡിയോഗ്രാഫർ

പഹൽഗാം ഭീകരാക്രമണം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മുന്നിലെ പ്രധാന സാക്ഷിയായി കശ്‌മീരിലെ പ്രാദേശിക വീഡിയോഗ്രാഫർ. ഭീകരാക്രമണം നടന്ന ഏപ്രിൽ 22-ന് ഇദ്ദേഹം ബൈസാരൺവാലിയിലുണ്ടായിരുന്നു. പ്രദേശത്തെത്തിയ വിനോദ സഞ്ചാരികൾക്കായി ഇദ്ദേഹം റീലുകൾ...

കാര്യങ്ങൾ യുദ്ധത്തിലേക്ക് നീങ്ങും: ഇന്ത്യയ്‌ക്കെതിരേ അണുവായുധ ഭീഷണി ഉയർത്തി പാകിസ്‌താൻ പ്രതിരോധ മന്ത്രി

ഇന്ത്യയ്‌ക്കെതിരേ അണുവായുധ ഭീഷണി ഉയർത്തി പാകിസ്‌താൻ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച ശക്തമായ നയതന്ത്ര നിലപാടുകൾ തുടർന്നാൽ കാര്യങ്ങൾ യുദ്ധത്തിലേക്ക് നീങ്ങുമെന്നും ഖവാജ പറഞ്ഞു....

പഹൽഗാം ഭീകരാക്രമണത്തിലെ പാകിസ്‌താന്റെ പങ്ക് സ്ഥിരീകരിക്കുന്ന വ്യക്തമായ തെളിവുകൾ വിദേശ നയതന്ത്രപ്രതിനിധികൾക്ക് കൈമാറി ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്‌താൻ്റെ പങ്കിനേക്കുറിച്ചുള്ളവ്യക്തമായ തെളിവുകൾ വിദേശ നയതന്ത്രപ്രതിനിധികൾക്ക് കൈമാറി ഇന്ത്യ. സാങ്കേതിക തെളിവുകളും ഇൻ്റലിജൻസ് ശേഖരിച്ച നിർണായക തെളിവുകളും നിർണായക ദൃക്സാക്ഷി വിവരണങ്ങളും രഹസ്യാന്വേഷണ സ്രോതസ്സുകളിൽ നിന്നുള്ള വിശ്വസനീയമായ വിവരങ്ങളും പഹൽഗാം...

അവിടെ എല്ലായ്പ്‌പോഴും അങ്ങനെയായിരുന്നു, അവർതന്നെ അത് പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് – ഡൊണാൾഡ് ട്രംപ്

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പഹൽഗാമിൽ നടന്ന ആക്രമണം തീർത്തും ദൗർഭാഗ്യകരമാണെന്നും ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള പ്രശ്‌നങ്ങൾ അവർതന്നെ സ്വന്തംനിലയിൽ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. "ഇന്ത്യയുമായും പാകിസ്‌താനുമായും...

പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം – സൗരവ് ഗാംഗുലി

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. 'പാകിസ്ത‌ാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് നിർബന്ധമാണ്. കർശന നടപടിതന്നെ ആവശ്യമാണ്. എല്ലാ...

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്നുണ്ട്: വെളിപ്പെടുത്തലുമായി പാക് പ്രതിരോധ മന്ത്രി

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്നുണ്ട് എന്നാണ് ഖവാജ ആസിഫ് വെളിപ്പെടുത്തിയത്. ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് പാക്...

ഇത് ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരതയെ തുറന്നു സമ്മതിക്കൽ: തീവ്രവാദികളെ ‘സ്വാതന്ത്ര്യ സമര സേനാനികൾ’ എന്ന് വിളിച്ച പാകിസ്താൻ ഉപപ്രധാനമന്ത്രിക്കെതിരെ ഡാനിഷ് കനേരിയ

പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത തീവ്രവാദികളെ 'സ്വാതന്ത്ര്യ സമര സേനാനികൾ' എന്ന് വിളിച്ച പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിനെതിരേ മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്താന്റെ വിദേശകാര്യ മന്ത്രി കൂടിയാണ് ഇഷാഖ്...

- A word from our sponsors -

spot_img

Follow us

HomeTagsKASHMIR TERRORIST ATTACK