Monday, October 12, 2026
HomeTOP NEWSINDIAവെടിവെപ്പ് നടന്നപ്പോൾ മരത്തിൽക്കയറിയൊളിച്ച് ഭീകരാക്രമണ ദൃശ്യങ്ങൾ മുഴുവനായി പകർത്തി: എൻഐഎയുടെ പ്രധാന സാക്ഷിയായി പ്രാദേശിക വീഡിയോഗ്രാഫർ

വെടിവെപ്പ് നടന്നപ്പോൾ മരത്തിൽക്കയറിയൊളിച്ച് ഭീകരാക്രമണ ദൃശ്യങ്ങൾ മുഴുവനായി പകർത്തി: എൻഐഎയുടെ പ്രധാന സാക്ഷിയായി പ്രാദേശിക വീഡിയോഗ്രാഫർ

Published on

പഹൽഗാം ഭീകരാക്രമണം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മുന്നിലെ പ്രധാന സാക്ഷിയായി കശ്‌മീരിലെ പ്രാദേശിക വീഡിയോഗ്രാഫർ. ഭീകരാക്രമണം നടന്ന ഏപ്രിൽ 22-ന് ഇദ്ദേഹം ബൈസാരൺവാലിയിലുണ്ടായിരുന്നു. പ്രദേശത്തെത്തിയ വിനോദ സഞ്ചാരികൾക്കായി ഇദ്ദേഹം റീലുകൾ ചിത്രീകരിച്ചിരുന്നു. ഭീകരാക്രമണ ദൃശ്യങ്ങളും ഇദ്ദേഹം പകർത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

വെടിവെപ്പ് നടന്നപ്പോൾ ഇദ്ദേഹം രക്ഷപ്പെടാനായി ഓടി ഒരു മരത്തിൽക്കയറിയൊളിച്ചെന്നാണ് അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. മരത്തിലിരുന്ന് ഭീകരാക്രമണ ദൃശ്യങ്ങൾ ഇദ്ദേഹം മുഴുവനായി പകർത്തിയിരുന്നു. വീഡിയോഗ്രാഫറെ എൻഐഎ ചോദ്യം ചെയ്‌തിട്ടുണ്ട്. ഭീകരരെയും അവരെ സഹായിച്ചവരെയും തിരിച്ചറിയുന്നതിനായി എൻഐഎ ഈ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

നാല് ഭീകരർ രണ്ടുസംഘങ്ങളായി തിരിഞ്ഞ് പുൽമേടിൻ്റെ രണ്ട് വശങ്ങളിൽനിന്ന് വെടിയുതിർത്തെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ലഘുഭക്ഷണം വിൽക്കുന്ന കടകൾക്ക് സമീപം രണ്ട് തോക്കുധാരികൾ നിലയുറപ്പിച്ചിരുന്നതായി ദൃക്സ‌ാക്ഷികൾ പറയുന്നുണ്ട്. ഉച്ചയ്ക്ക് 2.30-ഓടെ ഇവർ ആക്രമണം തുടങ്ങി. ഓരോരുത്തരോടും പേരുചോദിച്ചശേഷം തലയ്ക്ക് വെടിവെയ്ക്കുകയായിരുന്നു. ഇതോടെ വിനോദസഞ്ചാരികൾ മുഴുവൻ പരിഭ്രാന്തരായി ഓടാൻ തുടങ്ങി. തുടർന്ന് സിപ്പ്ലൈനിൻ്റെ പരിസരത്തുനിന്ന് രണ്ടു തീവ്രവാദികൾക്കൂടി പുറത്തുവന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചവർക്കുനേരെ വെടിയുതിർത്തു.

ഭീകരവാദികൾ പ്രദേശത്തെ ഒരാളുടെയും ഒരു വിനോദസഞ്ചാരിയുടെയും മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഈ ഫോണുകൾ ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ. എന്നാൽ, സംഭവത്തിന് പിന്നാലെ ഈ ഫോണുകൾ സ്വിച്ച്ഓഫാണ്.

ഭീകരാക്രമണം നടന്ന പ്രദേശത്തുനിന്ന് എകെ-47, എം4 റൈഫിളുകളുടെ വെടിയുണ്ടകൾ എൻഐഎ കണ്ടെടുത്തു. അഫ്ഗാൻ യുദ്ധം അവസാനിച്ചതിനുശേഷം പാകിസ്‌താൻ ഭീകരർ എം4 തോക്കുകൾ കൂടുതലായി ഉപയോഗിച്ചുവരുന്നുണ്ടെന്നും ഇത് ആക്രമണത്തിന് പിന്നിൽ ആരാണെന്നതിൻ്റെ കൂടുതൽ തെളിവാകുകയാണെന്നും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരിൽ ഒരാൾ പ്രദേശത്തുകാരനായ ആദിൽ തോക്കറാണെന്ന് അന്വേഷണസംഘം ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. 2018-ൽ ഹിസ്ബുൾ മുജാഹിദീനിൽ ചേർന്ന ഇയാൾ തുടർന്ന് പാകിസ്‌താനിലേക്ക് കടക്കുകയും ലഷ്‌കറെ തൊയ്ബയിൽ ചേരുകയുമായിരുന്നു. ലഷ്കറെ തൊയ്ബയിൽനിന്ന് തീവ്രവാദ പരിശീലനം ലഭിച്ചശേഷം 2024-ൽ കശ്‌മീരിലേക്ക് തന്നെ ഇയാൾ മടങ്ങിയെത്തി. പാക് തീവ്രവാദികൾക്ക് സഹായവും പഹൽഗാമിലെ ഭൂമിശീസ്ത്രപരമായ വിവരങ്ങളും നൽകിയത് ഇയാളാണെന്നും റിപ്പോർട്ടുകളുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this