Tag: IRAN

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. തെക്കൻ ലെബനോണിൽ ഇന്ന് പുലർച്ചെ മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാൻ സൈന്യം ഹോർമുസ് അടച്ചത്. ദിവസങ്ങൾക്കുള്ളിൽ ഇറാൻ ചർച്ചകൾക്കായി...

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും’ മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്കും ഖാർഗ് ദ്വീപ് അടക്കം ,ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും...

കുവൈത്ത് വിമാനത്താവളത്തിലെ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ച ഇന്ത്യൻ എംബസി

കുവൈത്ത് വിമാനത്താവളത്തിലെ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ ആണ് കൊല്ലപ്പെട്ടത്. മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളുമായി എംബസി നിരന്തരം ബന്ധം...

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താനുള്ള നിയമത്തിന് അം​ഗീകാരം

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താനുള്ള നിയമത്തിന് അം​ഗീകാരം. ഇറാൻ പാർലമെന്ററി കമ്മിറ്റിയാണ് നിയമത്തിന് അംഗീകാരം നൽകിയത്. ഹോർമുസിന്റെ പരമാധികാരം ഇറാനെന്ന് പാർലമെന്റ് വ്യക്തമാക്കി. കപ്പലുകളുടെ തീരുവ എത്രയായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന...

ലോക സമാധാനത്തിന് അമേരിക്ക ഭീഷണിയാണ്;ഇറാനെതിരായ ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇറാനെതിരായ ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ നിലപാടുകൾ കേന്ദ്രസർക്കാർ അമേരിക്കൻ സാമ്രാജ്യത്തിന് അടിയറവ് പറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് എൽഡിഎഫ് സംഘടിപ്പിച്ച യുദ്ധ വിരുദ്ധ...

‘സൈന്യം പ്രാപ്തരാണ്; ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’; ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി

ഇസ്രയേൽ-അമേരിക്ക ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി. ഇറാനിനെതിരായ ട്രംപിന്റെയും നെതന്യാഹുവിന്റെയും യുദ്ധം അനീതിയെന്ന് അബ്ബാസ് അരഘ്ച്ചി പറഞ്ഞു. തിരിച്ചടി നൽകാൻ ഇറാൻ സൈന്യം പ്രാപ്തരാണെന്നെന്നും ആക്രമണകാരികൾക്ക്...

ഇസ്രയേൽ ആക്രമണത്തിൽ തിരിച്ചടി തുടങ്ങി ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ തിരിച്ചടി തുടങ്ങി. ഗൾഫ് മേഖലയിലെ എംബസികളിലെയും കോൺസുലേറ്റിലെയും ജീവനക്കാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ട് യുഎസ്. ബഹ്‌റയ്നിലും പ്രധിധ്വനികൾ. ഏകദേശം അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ആളുകൾ പറഞ്ഞു....

ഇറാൻ ചരിത്രവിജയം നേടി, 12 ദിവസത്തെ യുദ്ധം അവസാനിച്ചു: വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ

ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ. ഇസ്രയേൽ അടിച്ചേൽപ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാൻ പ്രസിഡന്റ് ചൊവ്വാഴ്ച്‌ച രാജ്യത്തെ അഭിസംബോധനചെയ്‌ത്‌ പറഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട്...

യുഎസ് സൈനികതാവളങ്ങൾക്ക് നേരേ ഇറാന്റെ മിസൈൽ ആക്രമണം: മിസൈൽ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തർ

ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങൾക്ക് നേരേ ഇറാന്റെ മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്. അമേരിക്കയുടെ ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങളും വാർത്താ ഏജൻസികളും...

എന്തുകൊണ്ട് അവിടെ ഒരു ഭരണമാറ്റം പാടില്ല? ലക്ഷ്യമിടുന്നത് ഇറാനിലെ ഭരണമാറ്റമെന്ന സൂചന നൽകി ട്രംപ്

ലക്ഷ്യമിടുന്നത് ഇറാനിലെ ഭരണമാറ്റമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് ഇറാനിലെ ഭരണമാറ്റം സംബന്ധിച്ച് ട്രംപ് പരാമർശിച്ചത്. ഭരണമാറ്റം എന്ന പദം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല,...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ ഇസ്ഫാഹാൻ ആണവകേന്ദ്രത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം

ഇറാൻ്റെ ഇസ്ഫാഹാൻ ആണവകേന്ദ്രത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലിൻ്റെ ആക്രമണം. ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ജൂൺ 13ന് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളുടെ...

‘അയേൺ ഡോം’ ഹാക്ക് ചെയ്തു, മിസൈൽകേന്ദ്രങ്ങളും പോർവിമാനങ്ങളും തകർത്തു: പോർവിളി തുടർന്ന് ഇറാനും ഇസ്രയേലും

തുടർച്ചയായ അഞ്ചാംദിവസവും പോർവിളി തുടർന്ന് ഇറാനും ഇസ്രയേലും. തിങ്കളാഴ്‌ചയും ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടരുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ജറുസലേമിലും ടെൽ അവീവിലും വലിയ സ്ഫോടനശബ്ദ്‌ദങ്ങൾ കേട്ടതായി ബിബിസി റിപ്പോർട്ട്...

ജൻ സി കവികളിൽ ഇറാൻ്റെ ശബ്ദം: പർണിയ അബ്ബാസിയുടെ അക്ഷരങ്ങൾക്കും ജീവനുംമേൽ ഇസ്രയേലിന്റെ അഗ്നി പതിച്ചു

ഇരുപത്തിനാലാം പിറന്നാൾ ആഘോഷങ്ങളുടെ മധുരമവസാനിക്കും മുമ്പേ കവി പർണിയ അബ്ബാസിയുടെ അക്ഷരങ്ങൾക്കും ജീവനുംമേൽ ഇസ്രയേലിന്റെ അഗ്നി പതിച്ചു. പർണിയ താമസിക്കുന്ന കെട്ടിടം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞപ്പോൾ പർണിയയ്ക്കൊപ്പം മാതാപിതാക്കളും ഇളയസഹോദരനും കൂടി യുദ്ധക്കൊതിയുടെ...

ഇസ്രയേൽ വ്യോമാക്രമണം: ഉണർന്നത് കാതടപ്പിക്കുന്ന ശബ്ദ‌ം കേട്ട്, ആശങ്കയിലായി ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആശങ്കയിലായി ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ. ജനവാസമേഖലയ്ക്ക് സമീപം ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിൽ തങ്ങളെ എത്രയും പെട്ടന്ന് ഇന്ത്യയിൽ തിരിച്ചെത്തിക്കണമെന്ന് വിദ്യാർഥികൾ...

- A word from our sponsors -

spot_img

Follow us

HomeTagsIRAN