Saturday, October 10, 2026
HomeLATEST NEWSഎന്തുകൊണ്ട് അവിടെ ഒരു ഭരണമാറ്റം പാടില്ല? ലക്ഷ്യമിടുന്നത് ഇറാനിലെ ഭരണമാറ്റമെന്ന സൂചന നൽകി ട്രംപ്

എന്തുകൊണ്ട് അവിടെ ഒരു ഭരണമാറ്റം പാടില്ല? ലക്ഷ്യമിടുന്നത് ഇറാനിലെ ഭരണമാറ്റമെന്ന സൂചന നൽകി ട്രംപ്

Published on

ലക്ഷ്യമിടുന്നത് ഇറാനിലെ ഭരണമാറ്റമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് ഇറാനിലെ ഭരണമാറ്റം സംബന്ധിച്ച് ട്രംപ് പരാമർശിച്ചത്.

ഭരണമാറ്റം എന്ന പദം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല, പക്ഷേ, നിലവിലെ ഇറാനിയൻ ഭരണകൂടത്തിന് ഇറാനിനെ വീണ്ടും മഹത്തരമാക്കാൻ(MAKE IRAN GREAT AGAIN) കഴിയുന്നില്ലെങ്കിൽ എന്തുകൊണ്ട് അവിടെ ഒരു ഭരണമാറ്റം പാടില്ല? എന്നായിരുന്നു ട്രംപിൻ്റെ കുറിപ്പ്. ഇതിനൊപ്പം അമേരിക്കൻ സൈന്യം ഇറാനിൽ നടത്തിയ ആക്രമണത്തെ ട്രംപ് വീണ്ടും പ്രശംസിക്കുകയുംചെയ്‌തു. കൃത്യവും കഠിനവുമായ ആക്രമണമാണ് നടന്നതെന്നും അമേരിക്കൻ സൈന്യം മികച്ച വൈദഗ്‌ധ്യമാണ് കാണിച്ചതെന്നും ട്രംപ് പറഞ്ഞു. ദൗത്യം വിജയകരമായി പൂർത്തീകരിച്ച് തിരിച്ചെത്തിയ ബി-2 ബോംബർ വിമാനങ്ങളുടെ പൈലറ്റുമാരെ അദ്ദേഹം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്‌തു. ബി-2 പൈലറ്റുമാർ സുരക്ഷിതമായി മിസോറിയിൽ ലാൻഡ്ചെയ്തെന്നും ട്രംപ് അറിയിച്ചു.

അതേസമയം, യുഎൻ സുരക്ഷാ കൗൺസിലിൽ യുഎസ് ആക്രമണത്തെ ഇറാൻ കുറ്റപ്പെടുത്തി. കെട്ടിച്ചമച്ചതും അസംബന്ധവുമായ സിദ്ധാന്തത്തിന്റെ പുറത്താണ് ഇറാനെതിരേ അമേരിക്ക യുദ്ധം നടത്തിയതെന്ന് ഇറാൻ വക്താവ് അമീർ സയീദ് ഇർവാനി യുഎൻ സുരക്ഷാ കൗൺസിലിൽ പറഞ്ഞു. യുഎസ് ആക്രമണത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ട്. ഇറാന്റെ പ്രതികരണത്തിൻ്റെ സമയവും അതിൻ്റെ സ്വഭാവവും വ്യാപ്‌തിയും തങ്ങളുടെ സായുധസേനകൾ തീരുമാനിക്കുമെന്നും ഇറാൻ വക്താവ് വ്യക്തമാക്കി.

അമേരിക്കയെ ചെലവേറിയതും അടിസ്ഥാനരഹിതവുമായ മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ഇറാൻ കുറ്റപ്പെടുത്തി. ഇറാൻ ആണവായുധം സ്വന്തമാക്കുന്നതിൻ്റെ അരികിലെത്തിയെന്ന തെറ്റായ വിവരം ഇസ്രയേൽ പ്രചരിപ്പിച്ചു. ഇസ്രയേലും യുഎസും നടത്തുന്ന നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇറാൻ ആരോപിച്ചു. വിഷയത്തിൽ അന്താരാഷ്ട്രസംഘടനകളും ഫ്രാൻസ് യുകെ ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും സ്വീകരിക്കുന്ന നിശബ്ദ‌തയും ഇരട്ടത്താപ്പും അപലപനീയമാണെന്നും ഇറാൻ വക്താവ് പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this