Tag: GAZA STRIP

ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം; അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു, റഷ്യ വിട്ടുനിന്നു

ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം മുന്നോട്ടുവച്ച...

ഗാസയിൽ ഭക്ഷണവും അവശ്യവസ്‌തുക്കളും എയർഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

ഗാസ സിറ്റിയിൽ ഭക്ഷണപ്പൊതികൾക്കായി തടിച്ചുകൂടിയ പലസ്‌തീൻകാരെ കൂട്ടക്കൊല ചെയ്ത ഇസ്രയേലിനെതിരെ ലോകമെങ്ങും ശക്‌തമായ പ്രതിഷേധം ഉയരുന്നതിനിടെ ആദ്യമായി ഇടപെട്ട് അമേരിക്ക. ഗാസയിൽ ഭക്ഷണവും അവശ്യവസ്‌തുക്കളും സൈനിക വിമാനത്തിൽ എയർഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡൻ്റ്...

സഹായ വിതരണകേന്ദ്രത്തിനു സമീപം കാത്തുനിന്ന പലസ്‌തീനികളുടെ നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പിൽ 104 പേർ മരിച്ചു; ഇതോടെ സംഘർഷത്തിൽ മരിച്ച ആകെ പലസ്‌തീൻകാരുടെ എണ്ണം 30,000 കടന്നു

ഗാസ സിറ്റിയിൽ സഹായ വിതരണകേന്ദ്രത്തിനു സമീപം കാത്തുനിന്ന പലസ്‌തീനികളുടെ നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പിൽ 104 പേർ മരിച്ചു. എഴുന്നൂറിലധികം പേർക്ക് പരുക്കേറ്റതായി പലസ്‌തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ മേഖലയിൽ നബുൾസിക്കു...

പകർച്ചവ്യാധിയുടെയും പട്ടിണിയുടെയും നടുവിൽ ഗാസ; കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 122 പേർ കൊല്ലപ്പെട്ടു

പകർച്ചവ്യാധിയുടെയും പട്ടിണിയുടെയും നടുവിൽ നരകിക്കുന്ന ഗാസയിൽ ഒക്ടോബർ 7നുശേഷം കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 22,722 ആയി. പരുക്കേറ്റവർ 5,81,666. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 122 പേർ കൊല്ലപ്പെട്ടു; 256 പേർക്കു പരുക്കേറ്റു....

ഹമാസ് അംഗങ്ങൾ ലോകത്തിൻ്റെ ഏതു ഭാഗത്തായിരുന്നാലും പിന്തുടരണമെന്ന് ചാരസംഘടനയായ മൊസാദിനോട് ഉത്തരവിട്ടു – ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു

ഗാസയിൽ താൽക്കാലിക വെടിനിർത്തലിന് ഇസ്രയേൽ തയാറായതിനു പിന്നാലെ ഹമാസിനെ പൂട്ടാൻ നീക്കം. ഹമാസ് അംഗങ്ങൾ ലോകത്തിൻ്റെ ഏതു ഭാഗത്തായിരുന്നാലും പിന്തുടരണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചാരസംഘടനയായ മൊസാദിനോട് ഉത്തരവിട്ടു. "ഹമാസിന്റെ തലവന്മാർ ഉൾപ്പെടെ...

ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം; 20 പേർ കൊല്ലപ്പെട്ടു

വടക്കൻ ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം. 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്ക്. അൽ സഫ്താവി പ്രദേശത്താണു ആക്രമണമുണ്ടായത്. ഹമാസിന്റെ അധീനതയിലുള്ള ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്....

ഗാസ് നഗരം സമ്പൂർണമായി വളഞ്ഞു, അവകാശവാദവുമായി ഇസ്രയേൽ സൈന്യം; ഭീഷണിയുമായി ഹമാസ്

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ് നഗരം സമ്പൂർണമായി വളഞ്ഞുവെന്ന അവകാശവാദവുമായി ഇസ്രയേൽ സൈന്യം. ഒക്ടോബർ ഏഴിന് ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലയിൽ ആരംഭിച്ച പ്രത്യാക്രമണം, ഒരു മാസം പൂർത്തിയാക്കാൻ ദിവസങ്ങൾ...

റഫാ അതിർത്തി തുറന്നു; ഗാസയിൽ കുടുങ്ങിപ്പോയ വിദേശികളുടെ ആദ്യ സംഘം പുറത്തെത്തി

ജറുസലം ഇസ്രയേൽ-ഹമാസ് നേർക്കുനേർ ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നതിനിടെ, റഫാ അതിർത്തി വഴി ഗാസയിൽനിന്ന് ആദ്യത്തെ സംഘം പുറത്തെത്തി. സംഘർഷത്തിനിടെ ഗാസയിൽ കുടുങ്ങിപ്പോയ വിദേശികളുടെ ആദ്യ സംഘമാണ് ഇന്ന് റഫാ അതിർത്തി വഴി പുറത്തു...

ഗാസയിൽ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രാലയം; അവസരം കിട്ടിയാൽ ഉടൻ തന്നെ അവരെ പുറത്തെത്തിക്കും

ഗാസയിൽ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാൽ ഉടൻ തന്നെ അവരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഗാസയിലെ സ്ഥിതിഗതികൾ കാരണം ഒഴിപ്പിക്കൽ വളരെ...

ഗാസയിലെ അൽ അഹ്ലി ആശുപത്രിയിലെ സ്ഫോടനം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗാസയിലെ അൽ അഹ്ലി ആശുപത്രിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സംഘർഷത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു...

ഗാസ പിടിച്ചെടുക്കാൻ ഇസ്രയേലിനു താൽപര്യമില്ല; ഹമാസിനെ ഉന്മൂലനം ചെയ്യാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രയേൽ

ഗാസ പിടിച്ചെടുക്കാൻ ഇസ്രയേലിനു താൽപര്യമില്ലെന്നും എന്നാൽ, ഹമാസിനെ ഉന്മൂലനം ചെയ്യാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രയേൽ. ഗാസ പിടിക്കാനുള്ള ഇസ്രയേലിന്റെ നീക്കം വലിയ അബദ്ധമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിനു പിന്നാലെ യുഎന്നിലെ...

സനാതന ധർമത്തിനു മാത്രമേ ലോകത്ത് സമാധാനം ഉറപ്പ് നൽകാനാകു; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സനാതന ധർമത്തിനു മാത്രമേ ലോകത്ത് സമാധാനം ഉറപ്പ് നൽകാനാകു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോകിലെ ബാബ മാഥ് മഠിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി. സനാതന ധർമയുടെ ഋഷിമാർ ഏതു പ്രശ്നത്തെയും...

കടുത്ത നിലപാട്; ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതു വരെ ഗാസയിലേക്ക് മനുഷ്യത്വപരമായ ഒരു സഹായവും നൽകാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ

ഹമാസ് അപ്രതീക്ഷിത ആക്രമണത്തിലൂടെ ഇസ്രയേലിൽ കടന്നുകയറി ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതു വരെ ഗാസയിലേക്ക് മനുഷ്യത്വപരമായ ഒരു സഹായവും നൽകാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ. ഇസ്രയേൽ ഊർജമന്ത്രി ഇസ്രയേൽ കട്സ് ആണ് കടുത്ത നിലപാട് അറിയിച്ചത്. ""ഗാസയിലേക്ക് സഹായമോ?...

ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ; ഗാസയിൽ പ്രയോഗിക്കുന്നത് മാരക ശേഷിയുള്ള വൈറ്റ് ഫോസ്ഫറസ് ബോംബുകൾ എന്ന് പലസ്തീൻ

ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ ഗാസയിൽ പ്രയോഗിക്കുന്നത് മാരക ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്. യുഎൻ നിരോധിച്ചിട്ടുള്ള വൈറ്റ് ഫോസ്ഫറസ് ബോംബുകളടക്കം ഉപയോഗിക്കുന്നുവെന്നാണ് പലസ്തീൻ ആരോപിക്കുന്നത്. ഗാസയിൽ ജനം തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചുവെന്ന്...

- A word from our sponsors -

spot_img

Follow us

HomeTagsGAZA STRIP