Friday, October 9, 2026
HomeNewsസഹായ വിതരണകേന്ദ്രത്തിനു സമീപം കാത്തുനിന്ന പലസ്‌തീനികളുടെ നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പിൽ 104 പേർ...

സഹായ വിതരണകേന്ദ്രത്തിനു സമീപം കാത്തുനിന്ന പലസ്‌തീനികളുടെ നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പിൽ 104 പേർ മരിച്ചു; ഇതോടെ സംഘർഷത്തിൽ മരിച്ച ആകെ പലസ്‌തീൻകാരുടെ എണ്ണം 30,000 കടന്നു

Published on

ഗാസ സിറ്റിയിൽ സഹായ വിതരണകേന്ദ്രത്തിനു സമീപം കാത്തുനിന്ന പലസ്‌തീനികളുടെ നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പിൽ 104 പേർ മരിച്ചു. എഴുന്നൂറിലധികം പേർക്ക് പരുക്കേറ്റതായി പലസ്‌തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ മേഖലയിൽ നബുൾസിക്കു സമീപം അവശ്യസാധനങ്ങൾ എത്തിക്കുന്ന ട്രക്കിൽനിന്നു സാധനങ്ങൾ എടുക്കുന്നതിനിടെയാണ് വെടിവയ്‌പുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

“സഹായം നിറച്ച ട്രക്കുകൾ പ്രദേശത്തുണ്ടായിരുന്ന ചില സൈനിക ടാങ്കുകൾക്ക് വളരെ അടുത്ത് വന്നു, ആയിരക്കണക്കിന് ആളുകൾ ട്രക്കുകളിലേക്ക് ഇരച്ചുകയറി.”- ദൃക്‌സാക്ഷി പറഞ്ഞു. ടാങ്കുകൾക്ക് സമീപം ആളുകൾ വന്നതോടെയാണ് സൈന്യം വെടിയുതിർത്തത്.

സൈന്യം ആക്രമിച്ച കാര്യം ഇസ്രയേൽ ഉദ്യോഗസ്ഥ‌ർ സ്‌ഥിരീകരിച്ചു. ജനക്കൂട്ടം ഭീഷണിപ്പെടുത്തുന്ന രീതിയിൽ പ്രതികരിച്ചതിനെ തുടർന്നാണ് വെടിയുതിർക്കേണ്ടി വന്നതെന്ന് അവർ വ്യക്തമാക്കി. ആൾക്കൂട്ടം ട്രക്ക് നശിപ്പിക്കാൻ ശ്രമിച്ചെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. സഹായവുമായി എത്തിയ ട്രക്ക് ആളുകൾ വളയുകയും വിതരണം ചെയ്യുന്നതിനായി എത്തിച്ച സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ ആദ്യ പ്രതികരണം. പരുക്കേറ്റവരെ ഗാസയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ പറഞ്ഞു.

ഇതോടെ സംഘർഷത്തിൽ മരിച്ച ആകെ പലസ്‌തീൻകാരുടെ എണ്ണം 30,000 കടന്നതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവശ്യവസ്‌തുക്കളുടെ ക്ഷാമം ഗാസയിൽ അതിരൂക്ഷമാണ്. ഗാസയിലെ കമാൽ അഡ്വാൻ ആശുപത്രിയിൽ 2 ശിശുക്കൾ ഭക്ഷണവും വെള്ളവും ലഭിക്കാതെ മരിച്ചിരുന്നു. ഈജിപ്ത് അതിർത്തിയിലെ റഫ നഗരത്തിൽ അഭയം തേടിയിട്ടുള്ള 13 ലക്ഷം പലസ്തീൻകാരും കടുത്ത ക്ഷാമ ഭീഷണിയിലാണ്.

ഗാസയിലെ 2.4 ദശലക്ഷം ജനങ്ങളിൽ ബഹുഭൂരിപക്ഷവും പട്ടിണിയിലാണെന്ന് യുഎൻ വ്യക്‌തമാക്കി. പോരാട്ടം രൂക്ഷമായ വടക്കൻ മേഖലയിൽ സഹായ വിതരണം ഏതാണ്ട് അസാധ്യമാണ്. പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ കണക്കനുസരിച്ച് ഫെബ്രുവരിയിൽ 2300 സഹായ ട്രക്കുകളാണ് ഗാസയിൽ എത്തിയത്. ജനുവരിയെ അപേക്ഷിച്ച് ഏകദേശം 50 ശതമാനത്തോളം കുറവാണ് ഇത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this