Wednesday, October 7, 2026
HomeFEATUREDഇസ്രയേലിന്റെ പേരുകേട്ട പ്രതിരോധ സംവിധാനങ്ങളെ എല്ലാം നിഷ്പ്രഭമാക്കി മധ്യ ഇസ്രയേലില്‍...

ഇസ്രയേലിന്റെ പേരുകേട്ട പ്രതിരോധ സംവിധാനങ്ങളെ എല്ലാം നിഷ്പ്രഭമാക്കി മധ്യ ഇസ്രയേലില്‍…

Published on

ഗാസയിലെ സൈനിക നടപടിക്കൊപ്പം ലെബനനിലും യുദ്ധമുഖം തുറന്ന ഇസ്രയേല്‍ നടപടി പശ്ചിമേഷ്യയെ ആകെ സംഘര്‍ഷഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

ഗാസയില്‍ ഹമാസിനെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സൈനിക നീക്കമെങ്കില്‍ ലെബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരെ എന്ന പേരിലാണ് നടപടി. വിനാശകരമായ ആയുധങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച്‌ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പതിനായിരങ്ങളാണ് സര്‍വവും നഷ്ടപ്പെട്ട അവസ്ഥയിലേക്കു നീങ്ങുന്നത്. തെക്കന്‍ ബെയ്‌റൂട്ടില്‍ 2300 കിലോ ഗ്രാം വരുന്ന യുഎസ് നിര്‍മിത ബോംബുകളാണ് ഇസ്രയേല്‍ നിക്ഷേപിച്ചത്. രഹസ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഉഗ്രനശിപ്പിക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ളും ഇസ്രയേല്‍ ഉപയോഗിക്കുന്നു.

തുടര്‍ച്ചയായ പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങളോടെ ആയിരുന്നു ലെബനനില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. ലോകം വലിയ തോതില്‍ ഈ സംഭവങ്ങള്‍ ചര്‍ച്ചചെയ്തു. വാര്‍ത്താവിനിമയ സംവിധാനത്തില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയ നടപടി ലോകത്തെ തന്നെ ഞെട്ടിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത് 15ന് പുലര്‍ച്ചെ, മധ്യ ഇസ്രയേലില്‍ പതിച്ച ഒരു മിസൈലിന്റെ പേരിലാണ്. ഇസ്രയേലിന്റെ പേരുകേട്ട പ്രതിരോധ സംവിധാനങ്ങളെ എല്ലാം നിഷ്പ്രഭമാക്കിയായിരുന്നു മധ്യ ഇസ്രയേലില്‍ ഈ മിസൈല്‍ പതിച്ചത്. പലസ്തീനിലും ലെബനനിലും ആക്രമണം തുടരുന്ന ഇസ്രയേലില്‍ ഒരു വര്‍ഷത്തിനിടെ വീണ ആദ്യ മിസൈല്‍.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this