യുദ്ധാനന്തര ഗാസ ഭരിക്കാൻ ഹമാസിന് സാധിക്കില്ലെന്നും അവരുടെ ആയുധങ്ങൾ പലസ്‌തീൻ അതോറിറ്റിക്ക് സമർപ്പിക്കണമെന്നും പലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹ്‌മൂദ് അബ്ബാസ്. ജോർദാനിലെ അമ്മാനിൽ മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയറുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം...
ഹമാസിനെതിരായ പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് ഇസ്രയേൽ ഭരണകൂടം അംഗീകാരം നൽകി. ഗാസയിലെ പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി ഏകകണ്ഠമായി അംഗീകരിച്ചതായി അധികൃതർ...
ഗാസയിലെ സൈനിക നടപടിക്കൊപ്പം ലെബനനിലും യുദ്ധമുഖം തുറന്ന ഇസ്രയേല്‍ നടപടി പശ്ചിമേഷ്യയെ ആകെ സംഘര്‍ഷഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ഗാസയില്‍ ഹമാസിനെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സൈനിക നീക്കമെങ്കില്‍ ലെബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരെ എന്ന പേരിലാണ് നടപടി. വിനാശകരമായ ആയുധങ്ങള്‍...
ഹമാസിനെതിരായ യുദ്ധം വിജയിക്കുന്നതിൽനിന്ന് ഇസ്രയേലിനെ തടയാൻ ആർക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. "ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിക്കോ ഏതെങ്കിലും സായുധ ശക്‌തിക്കോ ഞങ്ങളെ തടയാനാവില്ല. വിജയം ഉറപ്പാക്കും വരെ യുദ്ധം തുടരേണ്ടതുണ്ട്,...
"36 വർഷം മുൻപ് ഈ ദിവസത്തിലാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അവസാനത്തേതാകട്ടെ"- എന്നാണ് ഔദ്യോഗിക എക്സ് അക്കൌണ്ടിലെ പ്രതികരണം. ഹമാസിൽ നിന്ന് ഗാസയെ സ്വതന്ത്രമാക്കുക എന്ന ഹാഷ്‌ടാഗും ഒപ്പം ചേർത്തിട്ടുണ്ട്.
ഒക്ടോബർ ഏഴിന്...
ബന്ദികളെ വിട്ടയച്ചതിൽ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇതൊരു തുടക്കം മാത്രമാണെന്ന് ബൈഡൻ പറഞ്ഞു. ഇസ്രായേൽ-പലസ്‌തീൻ വിഷയത്തിൽ സമാധാനത്തിന്റെ പാതയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും ബൈഡൻ പറഞ്ഞു.
'വരും ദിവസങ്ങളിൽ കൂടുതൽപേരെ വിട്ടയയ്ക്കുമെന്ന്...
ഗാസയിൽ താൽക്കാലിക വെടിനിർത്തലിന് ഇസ്രയേൽ തയാറായതിനു പിന്നാലെ ഹമാസിനെ പൂട്ടാൻ നീക്കം. ഹമാസ് അംഗങ്ങൾ ലോകത്തിൻ്റെ ഏതു ഭാഗത്തായിരുന്നാലും പിന്തുടരണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചാരസംഘടനയായ മൊസാദിനോട് ഉത്തരവിട്ടു.
"ഹമാസിന്റെ തലവന്മാർ ഉൾപ്പെടെ...
ഇസ്രയേൽ - ഹമാസ് സംഘർഷം ഗാസ് നഗരത്തിലേക്കു കേന്ദ്രീകരിച്ചതോടെ, ഹമാസിന്റെ ശക്തികേന്ദ്രങ്ങളായ തുരങ്കങ്ങൾ തകർക്കാൻ ഇസ്രയേൽ സൈന്യത്തിന്റെ തീവ്രശ്രമം. "ഗാസ് മെട്രോ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന, ഗാസയിലെങ്ങും വ്യാപിച്ചുകിടക്കുന്ന ഈ ഭൂഗർഭ തുരങ്ക...
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു തിരിച്ചടിയായി നടത്തുന്ന പ്രത്യാക്രമണം ഒരു മാസം പിന്നിടുമ്പോൾ, ഗാസ് നഗരത്തിന്റെ ഹൃദയഭൂമിയിൽ കടന്ന് ഇസ്രയേൽ സൈന്യം. ഹമാസിനെ ഉൻമൂലനം ചെയ്യുക എന്ന...
ഒക്ടോബർ 7നുണ്ടായ ഹമാസിന്റെ ആക്രമണത്തിലും ബന്ദികളുടെ മോചനം വൈകുന്നതിലും സർക്കാരിന്റെ തയാറെടുപ്പില്ലായ്മയിലും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ശക്തമായ പ്രതിഷേധം. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിൽ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി....
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ് നഗരം സമ്പൂർണമായി വളഞ്ഞുവെന്ന അവകാശവാദവുമായി ഇസ്രയേൽ സൈന്യം. ഒക്ടോബർ ഏഴിന് ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലയിൽ ആരംഭിച്ച പ്രത്യാക്രമണം, ഒരു മാസം പൂർത്തിയാക്കാൻ ദിവസങ്ങൾ...
ഗാസയിൽ ഹമാസ് ഇസ്രയേൽ യുദ്ധം രൂക്ഷമാക നിർണായക ഇടപെടലുമായി റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ്. ഹമാസിനൊപ്പം ചേരുമെന്നു പ്രഖ്യാപിച്ച, ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയ്ക്ക് വാഗ്നർ ഗ്രൂപ്പ് ആയുധങ്ങൾ നൽകാനൊരുങ്ങുന്നു എന്നാണു വിവരം....
ഇസ്രായേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികൾ പൂർണമായും തകർന്നു. വെള്ളിയാഴ്ച തുടർന്ന ഇസ്രായേൽ ബോംബിങ്ങിൽ വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നതായി പലസ്തീൻ സേവനദാതാക്കളായ പൽടെൽ അറിയിച്ചു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധസംഘടനകളും മാധ്യമപ്രവർത്തകരും...
മലപ്പുറത്ത് വെള്ളിയാഴ്ച സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യപരിപാടിയിൽ ഹമാസ് നേതാവ് ഓൺലൈനായി പങ്കെടുത്തത് വിവാദത്തിൽ. ജമാ അത്ത് ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനപ്രതിരോധം എന്ന പേരിലാണ്...