Friday, October 9, 2026
HomeTOP NEWSKERALAഭാര്യ ഉപേക്ഷിച്ചു പോയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി; അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ഏറ്റെടുക്കില്ലെന്ന് ഭാര്യ

ഭാര്യ ഉപേക്ഷിച്ചു പോയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി; അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ഏറ്റെടുക്കില്ലെന്ന് ഭാര്യ

Published on

ചവറ ഭാര്യ ഉപേക്ഷിച്ചു പോയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി. അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു സംരക്ഷണ കേന്ദ്രത്തിലാക്കി. ചവറ പുതുക്കാട് ആർ.ആർ.നിവാസിൽ രാജേഷ് (43) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ ജിഷയെ കഴിഞ്ഞ 3 മുതൽ കാണാതായിരുന്നു.

ജിഷയെ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ ചവറ മടപ്പള്ളിയിലെ വാടക വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി താഴെ വീണതാണെന്നാണു പൊലീസ് നിഗമനം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നു. അച്ഛൻ എഴുന്നേൽക്കുന്നില്ലെന്ന് കുട്ടികൾ സമീപ വീട്ടിൽ അറിയിച്ചതിനെത്തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകിട്ട് നാലരയോടെയാണ് മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി മാറ്റിയത്. കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറാകാതിരുന്നതോടെ സുജിത്ത് വിജയൻപിള്ള എംഎൽഎ, പഞ്ചായത്ത് പ്രസിഡൻ്റ് ജെ.ആർ.സുരേഷ് കുമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ ഇടപെടുകയും ശിശുക്ഷേമ സമിതി സ്‌ഥലത്ത് എത്തുകയും ചെയ്തു.

ഇതിനിടെ ജിഷയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംരക്ഷിക്കാൻ കഴിയില്ലെന്നറിയിച്ചതോടെ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this