Thursday, October 8, 2026
HomeNewsഈജിപ്റ്റിലെ സ്കൂ‌ളുകളിൽ നിക്കാബ് നിരോധനം; ഈ നിയമം ലംഘിക്കുന്ന വിദ്യാർത്ഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കില്ലെന്നും സർക്കാർ

ഈജിപ്റ്റിലെ സ്കൂ‌ളുകളിൽ നിക്കാബ് നിരോധനം; ഈ നിയമം ലംഘിക്കുന്ന വിദ്യാർത്ഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കില്ലെന്നും സർക്കാർ

Published on

ഈജിപ്റ്റിലെ സ്കൂ‌ളുകളിൽ വിദ്യാർത്ഥിനികൾ മുഖാവരണം (നിക്കാബ് ) ധരിക്കുന്നതിന് നിരോധനം. സെപ്റ്റംബർ 30ന് തുടങ്ങുന്ന അധ്യയന വർഷം മുതൽ ഈ തീരുമാനം നടപ്പാക്കുന്നതാണ്. സർക്കാരിൻ്റെ പുതിയ തീരുമാനം രാജ്യത്തിനകത്ത് നിരവധി ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഈജിപ്റ്റിന്റെ വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസിയാണ് ഈ തീരുമാനം അറിയിച്ചത്. പുതിയ മാർഗ നിർദ്ദേശത്തെപ്പറ്റിയുള്ള കൂടുതൽ വിശദാംശങ്ങളും അദ്ദേഹം പങ്കുവച്ചു.

പുതിയ തീരുമാനം അനുസരിച്ച് വിദ്യാർത്ഥികൾക്ക് മുഖം മറയ്ക്കാതെ ഹെയർ കവർ ധരിക്കാവുന്നതാണ്. മതപരവും വിദ്യാഭ്യാസപരവുമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൻ്റെ ഭാഗമായാണ് സർക്കാർ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ വസ്ത്രധാരണത്തിൽ പ്രധാന പങ്ക് വഹിക്കേണ്ടവരാണ് മാതാപിതാക്കൾ എന്നും വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസി പറഞ്ഞു. ഹെയർ കവർ ധരിക്കാനുള്ള പെൺമക്കളുടെ തീരുമാനത്തെക്കുറിച്ച് രക്ഷിതാക്കൾ അറിഞ്ഞിരിക്കണമെന്നും അവരുടെ സമ്മതത്തോടെയായിരിക്കണം ഇവ ധരിക്കേണ്ടതെന്നും മന്ത്രി അറിയിച്ചു.

കൂടാതെ ഇക്കാര്യം സ്വമേധയാ തീരുമാനിക്കാവുന്നതാണ്. യാതൊരു സമ്മർദ്ദവും ഇതിനു പിന്നിലില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിൻ്റെ ഈ തീരുമാനത്തെക്കുറിച്ച് രക്ഷിതാക്കൾ ബോധവാൻമാരാണോ എന്ന കാര്യം പരിശോധിക്കണമെന്ന് സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ ഡയറക്ട്രേറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾ യൂണിഫോമിന്റെ കാര്യത്തിലും വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. സ്കൂൾ ബോർഡ്, ട്രസ്റ്റി, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുമായി സഹകരിച്ച് യൂണിഫോം തെരഞ്ഞെടുക്കണമെന്നാണ് പുതിയ തീരുമാനം.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അനുയോജ്യമായ നിറവും യൂണിഫോമും തെരഞ്ഞെടുക്കാൻ ഈ സമിതിയ്ക്ക് അധികാരമുണ്ടെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഏകീകൃത രൂപം ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ ഡയറക്ട്രേറ്റുമായി ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഓരോ വിദ്യാഭ്യാസ ഘട്ടത്തിന്റെയും ആരംഭത്തിൽ തന്നെ സ്‌കൂൾ യൂണിഫോമിൽ മാറ്റങ്ങൾ വരുത്തണമെന്ന് മന്ത്രി അറിയിച്ചു. മൂന്ന് വർഷം കൂടുമ്പോൾ മാറ്റങ്ങൾ വരുത്തിയാൽ മതിയാകുമെന്നും മന്ത്രി
അറിയിച്ചു.

യൂണിഫോം എവിടെ നിന്ന് വാങ്ങണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രക്ഷിതാക്കൾക്കുണ്ട്. യൂണിഫോം സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കാൻ വിദ്യാർത്ഥികൾ ബാധ്യസ്ഥരാണെന്നും മന്ത്രാലയം പറഞ്ഞു. ഈ നിയമം ലംഘിക്കുന്ന വിദ്യാർത്ഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കില്ലെന്നും സർക്കാർ പറഞ്ഞു. കൂടാതെ ദേശീയ ഐഡന്റിറ്റി പരീക്ഷകൾ സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. അറബി ഭാഷ, ദേശീയ വിദ്യഭ്യാസം, മതവിദ്യാഭ്യാസം എന്നിവയുൾപ്പെടുത്തിയാകണം ദേശീയ ഐഡൻറിറ്റി പരീക്ഷകൾ സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...