നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പത്ത് പേർ പിടിയിൽ; സ്വർണം കടത്തികൊണ്ടുവന്നു എന്ന സംശയത്തെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും റൂറൽ എസ്.പി വിശദീകരിച്ചു

0
105
Google search engine

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പത്ത് പേർ പിടിയിൽ. സംഭവത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഇടപെടലുണ്ടെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക്ക് പറഞ്ഞു. സ്വർണം കടത്തികൊണ്ടുവന്നു എന്ന സംശയത്തെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും റൂറൽ എസ്.പി വിശദീകരിച്ചു.

ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് താജു ഇബ്രാഹിം എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഷാർജയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി ടാക്‌സിയിൽ പെരുമ്പാവൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. മറ്റൊരു വാഹനത്തിലെത്തിയ സംഘം താജു സഞ്ചരിച്ച കാറിനെ വട്ടം വച്ച് പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വാഹനത്തിൽ പതിനൊന്നോളം പേർ സ്ഥലത്തേയ്ക്ക് എത്തുകയും ചെയ്തു. നാട്ടുകാർ ഇടപെട്ടാണ് യുവാവിനെ രക്ഷിച്ചത്.

സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള ഒറ്റിന്റെ ഭാഗമായാണ് സംഭവമെന്നാണ് പൊലീസ് കരുതുന്നത്. പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here