ഇന്ധന വില വർധന:രാജ്യസഭയിൽ പ്രതിപക്ഷ ബഹളം

0
228
Google search engine

ഇന്ധന വില വർധനവിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. സഭ നിർത്തിവച്ച് വില വർധന ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നൽകിയ നോട്ടീസ് അധ്യക്ഷൻ അനുവദിച്ചില്ല. ഇതേ തുടർന്നാണ് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സഭ ഒരു മണി വരെ നിർത്തിവെച്ചു. “ആദ്യ ദിവസം കടുത്ത നടപടിയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു പ്രതിഷേധിച്ച കോൺഗ്രസ് എംപിമാരെ പരാമർശിച്ച് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ്, കര്‍ഷക സമരം, ഇന്ധന വിലവര്‍ദ്ധന തുടങ്ങിയവക്കിടയിലാണ് ഇരുസഭകളും ഇന്ന് ചേര്‍ന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഇന്ധനവില അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. സൈക്കിള്‍ ചവിട്ടിയും കാളവണ്ടിയില്‍ കയറിയും വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നേരത്തെ ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ ആശങ്ക അറിയിച്ചിരുന്നു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here