രാജ്യത്തു ഐ ടി നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനമായി…പിഴവുകൾ തിരുത്തി കൂടുതൽ കർക്കശമാക്കും :കേന്ദ്ര സര്‍ക്കാര്‍.

0
124
Google search engine

രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമത്തിലെ പിഴവുകള്‍ തിരുത്തി കൂടുതല്‍ കര്‍ക്കശമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രവി ശങ്കര്‍ പ്രസാദ്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പുകള്‍ക്ക് മാത്രം ഇന്ത്യയില്‍ അനുമതി നല്‍കും. വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതില്‍ നിന്ന് സമൂഹ മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണം എന്നും മന്ത്രി.

ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയെ മന്ത്രി പേരെടുത്ത് പരാമര്‍ശിച്ചു. ഇന്ത്യയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഫോളോവര്‍മാരുണ്ട്. വ്യാപാരത്തിനും പണ സമ്പാദനത്തിനും സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങളും ഭരണഘടനയും അനുസരിക്കണമെന്ന് അദ്ദേഹം പറ‍ഞ്ഞു.

സമൂഹ മാധ്യമങ്ങളെ ബഹുമാനിക്കുന്നെന്നും ഡിജിറ്റല്‍ ഇന്ത്യയില്‍ അവയ്ക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരെ സമൂഹ മാധ്യമങ്ങള്‍ ശാക്തീകരിച്ചു. അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തില്‍ പൊലീസിനെ സഹായിച്ച സമൂഹ മാധ്യമങ്ങള്‍ ചെങ്കോട്ടയില്‍ അക്രമത്തിന് എതിരെ തിരിച്ച് നിലപാട് എടുത്തു. ഇരട്ടത്താപ്പ് അനുവദിക്കാനാകില്ലെന്നും മന്ത്രി.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here