ആശാവർക്കർമാരുടെ സേവനം വിലപ്പെട്ടത് : തങ്കമ്മ ജോർജുകുട്ടി

0
134
Google search engine

എരുമേലി : സമൂഹത്തിലെ കുടുംബങ്ങളിൽ കോവിഡ് കാലത്തും സേവനമെത്തിക്കുന്ന ആശാവർക്കർമാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി അഭിപ്രായപ്പെട്ടു .പാലിയേറ്റീവ് രംഗത്തും ആതുരശുശ്രൂഷാ രംഗത്തും വിലപ്പെട്ട സംഭാവനയാണ് നാടിനുവേണ്ടി ആശാവർക്കർമാർ ചെയ്യുന്നത് .എരുമേലി അക്ഷയ കേന്ദ്രത്തിൽ ആശാവർക്കർമാരുടെ കംപ്യൂട്ടർപരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്കമ്മ ജോർജുകുട്ടി .നേർച്ചപാറ വാർഡ് അംഗം ഷാനവാസ് പുത്തൻവീട് അധ്യക്ഷത വഹിച്ചു .ശ്രീനിപുരം വാർഡ് അംഗം അജി വി ഐ ,ആശാവർക്കേഴ്‌സ് കൂടിയായ പഞ്ചായത്ത് അംഗങ്ങൾ സുനിമോൾ പി എ (ഒഴക്കനാട് ) ,ഷിനിമോൾ വാരിക്കാട്ട് (പാക്കാനം ) അക്ഷയ സംരംഭകൻ സോജൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു .അഖില അരുൺ കൃതജ്ഞത പറഞ്ഞു .

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here