മന്ത്രി എ കെ ശശീന്ദ്രന്‍; എൻസിപി എൽഡിഎഫ് വിടേണ്ട സാഹചര്യം നിലനിൽക്കുന്നില്ല

0
168
Google search engine

എൻസിപി എൽഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കേരളത്തിലെ സാഹചര്യം പാർട്ടി അധ്യക്ഷൻ ശരത് പവാറിനെ ബോധ്യപ്പെടുത്തി. ഇടതുമുന്നണി വിടേണ്ടതില്ലെന്ന് അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ അല്ലാതെ മറ്റ് മണ്ഡലങ്ങൾ ലഭിക്കുന്നതിലെ ആശങ്കയും അദ്ദേഹം ശരത് പവാറിനെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേൺ കണക്ക് അടക്കം ശശീന്ദ്രൻ മുംബൈയിലേക്ക് കൊണ്ടുപോയിരുന്നു. കൃത്യമായ മാന്യതയും പരിഗണനയും പാർട്ടിക്ക് മുന്നണിയിൽ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അത് ഉറപ്പാക്കുന്നുണ്ടെന്നും ശരത് പവാറിനോട് ശശീന്ദ്രൻ വ്യക്തമാക്കി. ഇടതുമന്നണിയിൽ തുടരുന്നതിന് ശരത് പവാറും എതിരല്ലെന്നാണ് വിവരം. കൃത്യമായ രാഷ്ട്രീയ പരിരക്ഷയും പരിഗണനയും പാർട്ടിയ്ക്ക് മുന്നണിയിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മാത്രമാണ് പവാറിന്റെ ആവശ്യം. എൻസിപിയിലെ അടുത്ത സംഘവും വരുംദിവസങ്ങളിൽ ശരത് പവാറിനെ കാണും.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here