Saturday, October 10, 2026
HomeTOP NEWSINDIAഭീകരസംഘടന ലഷ്‌കറെ തൊയ്ബയുടെ കമാൻഡറെ ഏറ്റുമുട്ടലിൽ വധിച്ച് സൈന്യം: മേഖലയിൽ വെടിവെപ്പ് തുടരുന്നു

ഭീകരസംഘടന ലഷ്‌കറെ തൊയ്ബയുടെ കമാൻഡറെ ഏറ്റുമുട്ടലിൽ വധിച്ച് സൈന്യം: മേഖലയിൽ വെടിവെപ്പ് തുടരുന്നു

Published on

ജമ്മു കശ്മ‌ീരിൽ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ കമാൻഡറെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ലഷ്കറിൻ്റെ മുതിർന്ന കമാൻഡറായ അൽത്താഫ് ലല്ലിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കശ്‌മീരിലെ ബന്ദിപോരയിലാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ബന്ദിപോരയിലെ കുൽനാർ ബസിപോര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് സൈന്യം ഇവിടം വളയുകയായിരുന്നു.

അതിനിടെ, പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത കശ്‌മീരികളായ രണ്ട് ലഷ്കർ ഭീകരരുടെ വീടുകൾ പ്രാദേശിക ഭരണകൂടം തകർത്തു. ആക്രമണത്തിൽ പങ്കെടുത്ത ആസിഫ് ഷെയ്‌ഖ്, ആദിൽ ഹുസൈൻ എന്നിവരുടെ വീടുകളാണ് തകർത്തത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇവരുടെ കുടുംബങ്ങൾ വീടൊഴിഞ്ഞ് പോയിരുന്നു. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത തദ്ദേശീയരായ ഭീകരർക്കെതിരേ പ്രദേശവാസികളിൽനിന്ന് കടുത്ത എതിർപ്പുകളുയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇവരുടെ വീടുകൾ തകർത്തത്.

വെള്ളിയാഴ്ച‌ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനമുണ്ടായിരുന്നു. രാവിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് പാകിസ്ത‌ാന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായത്. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. മേഖലയിൽ വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞദിവസം കശ്‌മീരിലെ ഉധംപുരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. പ്രത്യേക സേനയിലെ ഹവിൽദാർ ജാന്തു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരസാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് സൈന്യവും ജമ്മു-കശ്മ‌ീർ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയായിരുന്നു ആക്രമണം. 24 മണിക്കൂറിനുള്ളിൽ ജമ്മുവിൽ ഭീകരരും സുരക്ഷാസേനയുംതമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലായിരുന്നു ഇത്.

പഹൽഗാമിൽ ചൊവ്വാഴ്ച വിനോദസഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തോടെയാണ് ഇന്ത്യ-പാക് ബന്ധം വഷളായത്. സംഭവത്തോടുള്ള പ്രതികരണമായി ഇന്ത്യ, സിന്ധു നദീജല കരാർ മരവിപ്പിക്കുകയും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് പാകിസ്ത‌ാൻ 1972-ലെ ഷിംല കരാർ മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് പാക് വ്യോമമേഖല അടയ്ക്കുകയും ഇന്ത്യയുമായുള്ള വ്യാപരബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും സൈനികാഭ്യാസങ്ങൾ നടത്തുകയും ചെയ്തിരുന്നു.

ഇതിനിടെ, അബദ്ധത്തിൽ നിയന്ത്രണരേഖ മറികടന്ന അതിർത്തിരക്ഷാസേനയിലെ (ബിഎസ്എഫ്) ജവാൻ പാകിസ്താൻ കസ്റ്റഡിയിലാവുകയും ചെയ്‌തിട്ടുണ്ട്. പഞ്ചാബിലെ ഫിറോസ്‌പുർ അതിർത്തിക്കു സമീപത്തുനിന്നാണ് ഇയാളെ പാകിസ്‌താൻ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ചതുടരുകയാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this