Wednesday, October 7, 2026
HomeNewsസുഹൃത്തിന്റെ 14 വയസ്സുള്ള മകളെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി; കുറ്റവാളി വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന...

സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി; കുറ്റവാളി വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പീഡനത്തിനു കൂട്ടുനിന്ന ഇയാളുടെ ഭാര്യയ്ക്കെതിരെയും കേസ്

Published on

സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സർക്കാർ ഉദ്യോഗസ്ഥനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഡൽഹി സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെയാണ് പോക്സോ വകുപ്പ് ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പീഡനത്തിനു കൂട്ടുനിന്ന ഇയാളുടെ ഭാര്യയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. 2020ൽ പിതാവ് മരിച്ചതിനു പിന്നാലെയാണ് കുട്ടിയെ ഉദ്യോഗസ്ഥൻ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. 2020നും 2021നും ഇടയിൽ നിരവധി തവണ ഇയാൾ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടി ഗർഭിണിയായപ്പോൾ ഈ വിവരം ഭാര്യയെ അറിയിച്ചു. തുടർന്ന് ഇവർ ഗർഭഛിദ്രത്തിനുള്ള ഗുളിക മകനെ കൊണ്ടു വാങ്ങിപ്പിക്കുകയും പെൺകുട്ടിക്ക് നൽകുകയുമായിരുന്നു.

പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്. കുട്ടിയുടെ മൊഴി മജിസ്ട്രട്ടിനു മുന്നിൽ രേഖപ്പെടുത്തും. സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള
ആരോപണത്തിൽ കുടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...