Saturday, October 10, 2026
HomeNewsഎക്സിനും മസ്കിനും വലിയ തിരിച്ചടി, കമ്പനി മൂല്യത്തിൽ വൻഇടിവ്; ഒരുവർഷം മുമ്പ് കമ്പനി സ്വന്തമാക്കിയ തുകയുടെ...

എക്സിനും മസ്കിനും വലിയ തിരിച്ചടി, കമ്പനി മൂല്യത്തിൽ വൻഇടിവ്; ഒരുവർഷം മുമ്പ് കമ്പനി സ്വന്തമാക്കിയ തുകയുടെ പകുതിയിലും താഴെ

Published on

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിനെ (എക്സ്) സ്വന്തമാക്കിയതുമുതൽ ഇലോൺ മസ്കിനെ തേടിയെത്തിയത് ശുഭകരമായ വാർത്തകളായിരുന്നില്ല. ഇപ്പോഴിതാ മസ്കിന്റെ ഉടമസ്ഥതയിൽ കമ്പനി സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

മസ്ക് ഒരുവർഷം മുമ്പ് കമ്പനി സ്വന്തമാക്കിയ തുകയുടെ പകുതിയിലും താഴെയാണ് ഇപ്പോഴത്തെ മൂല്യം. ജീവനക്കാർക്ക് നൽകുന്ന നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകളുടെ കമ്പനി മൂല്യം 19 ബില്യൺ ഡോളറാണ്. 44 ബില്യൺ ഡോളറിനായിരുന്നു മസ്ക് ട്വിറ്ററിനെ വാങ്ങിയത്.

മസ്കിന്റെ ഉടമസ്ഥതയിൽ കമ്പനി സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നതായി ‘ഫോർച്യൂൺ’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മസ്കിന്റെ തെറ്റായ തീരുമാനങ്ങളും കർശനമല്ലാത്ത ഉള്ളടക്ക-സുരക്ഷാ നിയമങ്ങളും പരസ്യ കമ്പനികളെ അകറ്റി. പരസ്യവരുമാനത്തിൽ 60 ശതമാനത്തിന്റെ ഇടിവാണ് ഇതുണ്ടാക്കിയത്. കടങ്ങളുടെ പലിശ അടയ്ക്കാൻ പ്രതിവർഷം 1.2 ബില്യൺ ഡോളറാണ് എക്സ് ചെലവഴിക്കുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടും പറയുന്നു.

പരസ്യവരുമാനത്തിൽ നിന്ന് മാറി സബ്സ്ക്രിപ്ഷൻ വഴി വരുമാനം നേടാനായിരുന്നു മസ്കിന്റെ പദ്ധതി. എന്നാൽ ഒരു ശതമാനത്തിൽ താഴെ മാത്രം ഉപയോക്താക്കൾ മാത്രമാണ് എക്സിന്റെ സബ്സ്ക്രിപ്ഷനിലേക്ക് മാറിയിട്ടുള്ളൂവെന്നും ഇതിലൂടെ 120 മില്യൺ ഡോളറിന് താഴെ വരുമാനം മാത്രമേ ലഭിക്കുന്നുള്ളുവെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

കമ്പനിയുടെ സാമ്പത്തിക പദ്ധതികളെകുറിച്ച് എക്സ് സി.ഇ.ഒ. ലിൻഡ യക്കാറിനോ ഈ മാസം ബാങ്കുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമ്പനിയുടെ പുതിയ സേവനങ്ങൾ, ഉത്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശയങ്ങളും പരസ്യശ്രേണികളുടെ അവതരണവും ചർച്ചചെയ്യപ്പെട്ടു. വീഡിയോ, ഓഡിയോ കോളിങ് ഫീച്ചർ എന്നിവ എക്സിൽ ദിവസങ്ങൾക്ക് മുമ്പാണ് അവതരിപ്പിച്ചത്.

ഷോപ്പിങ്, പെയ്മെന്റ് ഫീച്ചറുകളുള്ള ആപ്പായി എക്സിനെ മാറ്റുന്നതിനെകുറിച്ചും യൂട്യൂബ്, ലിങ്കിഡ് ഇൻ, പി.ആർ. ന്യൂസ് വയർ എന്നിവയോട് മത്സരിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നും മസ്ക് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, കമ്പനിയുടെ മൂല്യത്തിലുണ്ടായ വൻഇടിവ് എക്സിനും മസ്കിനും പുതിയ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this