Saturday, October 10, 2026
HomeTOP NEWSINDIAഅക്കൗണ്ടുകൾക്കും പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദേശം; ആശയപരമായി ഇതിനോട് വിയോജിപ്പുണ്ടെന്ന് എക്സ്

അക്കൗണ്ടുകൾക്കും പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദേശം; ആശയപരമായി ഇതിനോട് വിയോജിപ്പുണ്ടെന്ന് എക്സ്

Published on

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സിലെ (ട്വിറ്റർ) ചില അക്കൗണ്ടുകൾക്കും പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദേശിച്ചെന്നും ആശയപരമായി ഇതിനോട് വിയോജിപ്പുണ്ടെന്നും കമ്പനി. സർക്കാർ നിർദേശ പ്രകാരം ചില അക്കൗണ്ടുകളും പോസ്‌റ്റുകളും ഇന്ത്യയിൽ ലഭിക്കില്ല. നിയമപരമായ തടസ്സമുള്ളതിനാൽ ഉത്തരവിൻ്റെ പകർപ്പ് പ്രസിദ്ധപ്പെടുത്താനാകില്ലെന്നും എക്സ് അറിയിച്ചു.

നിയന്ത്രണം ഏർപ്പെടുത്തുന്ന അക്കൗണ്ട് ഉടമകൾക്ക് അറിയിപ്പു നൽകിയിട്ടുണ്ട്. സർക്കാരിൻ്റെ നടപടി ആവിഷ്കാര സ്വാതന്ത്യ്രത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ശതകോടീശ്വരൻ ഇലോൺ മസ്ക‌ിൻ്റെ ഉടമസ്‌ഥതയിലുള്ള എക്‌സ് വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ സർക്കാർ വൃത്തങ്ങൾ ഇതുവരെ തയാറായിട്ടില്ല. കേന്ദ്രത്തിനെതിരായ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പോസ്‌റ്റുകളാണ് നീക്കം ചെയ്യാൻ നിർദേശിച്ചതെന്ന് സൂചനയുണ്ട്.

കർഷക സമരവുമായി ബന്ധപ്പെട്ട് 177 സമൂഹമാധ്യമ അക്കൗണ്ടുകളും വെബ് ലിങ്കുകളും താൽക്കാലികമായി ബ്ലോക്കു ചെയ്യണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിയോജിപ്പ് അറിയിച്ചുകൊണ്ട് എക്സിന്റെ ഗ്ലോബൽ ഗവൺമെൻ്റ് അഫയേഴ്‌സ് പേജിൽ പോസ്‌റ്റ് പ്രത്യക്ഷ്യപ്പെട്ടത്. എക്‌സിനു പുറമെ ഫെയ്‌സ്ബുക്ക്, ഇ‌ഗ്രാം, സ്‌നാപ്‌ചാറ്റ് എന്നിവയുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾക്കു നേരെ നടപടി സ്വീകരിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. സർക്കാർ നിർദേശത്തിനെതിരെ എക്സ് റിവ്യൂ കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. നേരത്തേ ഇത്തരത്തിലുള്ള പല നിർദേശങ്ങളും സർക്കാരിനു പിൻവലിക്കേണ്ടി വന്നതായി എക്സ് റിവ്യൂ കമ്മിറ്റിക്കു നൽകിയ ഹർജിയിൽ പറയുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this