Monday, May 6, 2024

യൂട്യൂബിനെ വെല്ലുവിളിച്ച് വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്ന ടിവി ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങി എക്സ്

Newsയൂട്യൂബിനെ വെല്ലുവിളിച്ച് വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്ന ടിവി ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങി എക്സ്

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയാ സേവനമായ എക്സ്. ഉയർന്ന ഗുണമേന്മയുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്ന ടിവി ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് എക്സ്. എക്സ് സിഇഒ ലിൻഡ യക്കരിനോയാണ് എക്സ് ആപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്. യൂട്യൂബിന് സമാനമായ യൂസർ ഇന്റർഫേസ് ആണ് എക്‌സ്‌ ടിവി ആപ്പിനും.

ചെറിയ സ്ക്രീനിൽ നിന്ന് വലിയ സ്ക്രീനിലേക്ക് വരുമ്പോൾ എക്‌സ് എല്ലാം മാറ്റുകയാണ്. താമസിയാതെ ഞങ്ങൾ തത്സമയവും ആകർഷകവുമായ ഉള്ളട ക്കങ്ങൾ എക്സ് ടിവി ആപ്പിലൂടെ നിങ്ങളുടെ സ്‌മാർട് ടിവികളിലെത്തിക്കും. ഇത് വലിയ സ്ക്രീനിൽ ഉയർന്ന നിലവാരമുള്ള മികച്ച വിനോദ അനുഭവം നൽകുന്ന പങ്കാളിയാവും. ഇപ്പോഴും ഇതിൻ്റെ നിർമാണത്തിലാണ് ഞങ്ങൾ. യക്കരിനോ പറഞ്ഞു. എക്സസ് ആപ്പിൽ എന്തെല്ലാം ഉണ്ടാകുമെന്ന വിവരങ്ങളും യക്കരിനോ പങ്കുവെച്ചു.

ജനപ്രിയ ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്ന ട്രെൻഡിങ് വീഡിയോ അൽഗൊരിതം, ഉപഭോക്താക്കളുടെ വ്യക്തിതാൽപര്യങ്ങൾക്ക് അനുസരിച്ച് എഐയുടെ സഹായത്തോടെ ക്രമീകരിക്കുന്ന വീഡിയോകൾ, ഫോണിലും ടിവിയിലും മാറി മാറി വീഡിയോ ആസ്വദിക്കാൻ ക്രോസ് ഡിവൈസ് എക്‌സ്‌പീരിയൻസ്, ഉള്ളടക്കങ്ങൾ തിരയാനുള്ള മെച്ചപ്പെട്ട വീഡിയോ സെർച്ച് ഫീച്ചർ, മൊബൈൽ ഫോണുകളിൽ നിന്ന് വീഡിയോ കാസ്റ്റ് ചെയ്യാനുള്ള സൗകര്യം, ഉൾപ്പടെയുള്ള സൗകര്യങ്ങൾ എക്‌സ്‌ ആപ്പിൽ ഉണ്ടാകുമെന്നും ഭൂരിഭാഗം സ്‌മാർട് ടിവികളിലും ഇത് ലഭിക്കുമെന്നും യക്കരിനോ പോസ്റ്റിൽ പറഞ്ഞു.

മുൻനിര വീഡിയോ സ്ട്രീമിങ് സേവനമായ യൂട്യൂബിനെ വെല്ലുവിളിക്കുകയാണ് എക്സിന്റെ ലക്ഷ്യമെന്ന് യക്കരിനോ പങ്കുവെച്ച വിവരങ്ങളിൽ നിന്ന് വ്യക്തമാണ്. യൂട്യൂബിലെ പോലെ തന്നെ എക്‌സ് ആപ്പിൽ ഉയർന്ന നിലവാരമുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യാനും അതിൽ നിന്ന് വരുമാനമുണ്ടാക്കാനും ഉപഭോക്താക്കൾക്ക് സാധിച്ചേക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles