Sunday, May 5, 2024

കേരള ബോക്‌സ് ഓഫീസിലെ ആകെ കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടന്ന് ആടുജീവിതം

TOP NEWSKERALAകേരള ബോക്‌സ് ഓഫീസിലെ ആകെ കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടന്ന് ആടുജീവിതം

അടുത്തകാലത്ത് മലയാളത്തെ വിസ്‌മയിപ്പിച്ച ഒരു ചിത്രമാണ് ആടുജീവിതം. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു. ആടുജീവിതം കേരള ബോക്‌സ് ഓഫീസ് കളക്ഷനിലും റെക്കോർഡിട്ടിരിക്കുകയാണ്. കേരള ബോക്‌സ് ഓഫീസിലെ ആകെ കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടന്നിരിക്കുകയാണ് ആടുജീവിതം.

ആടുജീവിതം കേരളത്തിൽ നിന്ന് 72.50 കോടി രൂപയിലധികം നേടിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്‌സ് കേരളത്തിൽ 71.75 കോടി രൂപയാണ് നേടിയത്. ആടുജീവിതത്തിന് തൊട്ടുമുന്നിലുള്ള ബാഹുബലി രണ്ടിന്റെ കളക്ഷൻ കേരള ബോക്സ് ഓഫീസിൽ 72.60 രൂപയാണ്. കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള 2018ൻ്റെ കളക്ഷൻ കേരള ബോക്‌സ് ഓഫീസിൽ 89.20 കോടി രൂപയും രണ്ടാം സ്ഥാനത്തുള്ള പുലിമുരുകൻ 80.25 കോടി രൂപയുമാണ് നേടിയത്.

കേരളത്തിൽ ആറാമത് കെജിഎഫ് രണ്ടാണ്. കെജിഎഫ് ചാപ്റ്റർ രണ്ട് 68.25 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം നേടിയതെങ്കിലും അന്യഭാഷയിൽ നിന്ന് എത്തിയത് കണക്കിലെടുക്കുമ്പോൾ ഇത് വമ്പൻ വിജയവുമാണ്. ഏഴാം സ്ഥാനത്തുള്ള ലൂസിഫറാകട്ടെ 66.10 കോടി രൂപയാണ് കേരള ബോക്‌സ് ഓഫീസിൽ നിന്ന് മാത്രമായി നേടിയിരിക്കുന്നത്. തൊട്ടുപിന്നിലുള്ള പ്രേമലു കേരളത്തിൽ 62.75 കോടി രൂപ നേടി വമ്പൻമാരെയും ഞെട്ടിക്കുന്ന ഒരു പ്രകടനമാണ് കാഴ്ച്‌ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ഒമ്പതാമത് വിജയ്‌യുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ലിയോയാണ്. ആഗോളതലത്തിൽ ലിയോ ഏതാണ്ട് 620 കോടി രൂപ നേടിയപ്പോൾ കേരളത്തിൽ നിന്ന് മാത്രം 60.10 കോടി രൂപ നേടിയിട്ടുണ്ട്. കേരള ബോക്‌സ് ഓഫീസിൽ തമിഴ് ചിതം നേടുന്ന എക്കാലത്തെയും കണക്കിലും ഉയർന്ന കളക്ഷൻ ലിയോയുടെ പേരിലാണ്. രജനികാന്തിന്റെ ജയിലർ ആകെ 57.70 കോടി രൂപയുമായി കേരളത്തിൽ നിന്ന് മാത്രമായി പത്താം സ്ഥാനത്തുമുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles