Sunday, May 5, 2024

വീട്ടിലെ വോട്ട്, സി.പി.എമ്മിനെതിരേ വീണ്ടും പരാതി; 106-കാരിയെ നിർബന്ധിച്ച് വോട്ടുചെയ്യിപ്പിച്ചെന്നാണ് പരാതി

Electionവീട്ടിലെ വോട്ട്, സി.പി.എമ്മിനെതിരേ വീണ്ടും പരാതി; 106-കാരിയെ നിർബന്ധിച്ച് വോട്ടുചെയ്യിപ്പിച്ചെന്നാണ് പരാതി

വീട്ടിലെ വോട്ട് വിഷയത്തിൽ കണ്ണൂരിൽ സി.പി.എമ്മിനെതിരേ വീണ്ടും പരാതി. കണ്ണൂർ പേരാവൂരിൽ 106-കാരിയെ നിർബന്ധിച്ച് വോട്ടുചെയ്യിപ്പിച്ചെന്നാണ് പരാതി. 123-ആം നമ്പർ ബൂത്തിലെ വോട്ടറായ എറക്കോടൻ കല്യാണിയുടെ (106) വോട്ട് ബൂത്തിലെ സി.പി.എം. പ്രവർത്തകയായ എം. ഷൈമ ചെയ്‌തുവെന്നാണ് ആരോപണം.

പത്ത് വർഷമായി മിനി എന്ന വ്യക്തിയുടെ സംരക്ഷണത്തിൽ കഴിഞ്ഞുവരികയാണ് കല്യാണി. മിനി ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തി കല്യാണിയെ തെറ്റിദ്ധരിപ്പിച്ചും സമ്മർദം ചെലുത്തിയും ഷൈമ വോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം.

പേരാവൂർ ബംഗ്ലക്കുന്ന് ബ്രാഞ്ച് മെമ്പറാണ് ഷൈമ. സംഭവത്തിൽ പരാതിയുണ്ടെന്നും പരിഹാരം നിർദേശിക്കണമെന്നും മിനി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെഴുതിയ പരാതിക്കത്തൽ അറിയിച്ചു.

നിർബന്ധിച്ച് വോട്ടറെ സമ്മർദത്തിലാക്കിയെന്ന വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്. കെ.പി.സി.സി, പ്രസിഡൻ്റുകൂടിയായ കെ. സുധാകരൻ മത്സരിക്കുന്ന കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ മൂന്നാമത്തെ കള്ളവോട്ട് ആരോപണമാണ് പേരാവൂരിലേത്. നേരത്തേ ആളുമാറി വോട്ടുചെയ്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles