Friday, May 3, 2024

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥരുടെ ദിവസവേതനം പുതുക്കിനിശ്ചയിച്ചു, രണ്ടുദിവസത്തിന് 2650 വരെ

Electionലോക്‌സഭാ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥരുടെ ദിവസവേതനം പുതുക്കിനിശ്ചയിച്ചു, രണ്ടുദിവസത്തിന് 2650 വരെ

ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ദിവസവേതനം പുതുക്കിനിശ്ചയിച്ചു. പ്രിസൈഡിങ് ഓഫീസർ, കൗണ്ടിങ് സൂപ്പർവൈസർ, റിഹേഴ്‌സൽ പരിശീലകർ, പോളിങ്സാമഗ്രികൾ വിതരണം/ സ്വീകരണം ചെയ്യുന്നവർ, മൈക്രോ ഒബ്‌സർവർ എന്നിവർക്ക് 600 രൂപയും പുറമേ 250 രൂപ ഭക്ഷണച്ചെലവിനും നൽകാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.

ഇത് ദിവസവേതനം- 350, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ -250, ഡി.എ.- 600 എന്ന നിരക്കിൽ വർധിപ്പിച്ചു. ഇതനുസരിച്ച് 25, 26 തീയതികളിൽ ഈ ജോലികൾ നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ആകെ 2650 രൂപ ലഭിക്കും.

റിഹേഴ്സൽ പരിശീലകർ, പോളിങ് സാമഗ്രികൾ വിതരണം / സ്വീകരണം ചെയ്യുന്നവർ, മൈക്രോ ഒബ്‌സർവർ എന്നിവർക്ക് യാത്രച്ചെലവ് നൽകാത്തതിനാൽ 250 രൂപ കുറയും. 2400 രൂപ ലഭിക്കും. പ്രിസൈഡിങ് ഓഫീസർക്ക് ഫോൺ ഉപയോഗത്തിന് 50 രൂപ അധികംനൽകും.

പോളിങ് ഓഫീസർ, റൂട്ട് ഓഫീസർ, വൈദ്യസംഘാംഗങ്ങൾ, പരിശീലന സഹായികൾ, വോട്ടിങ് യന്ത്രത്തിൽ ബാലറ്റ് ഉറപ്പിക്കുന്നവർ എന്നിവർക്ക് 500 രൂപയും 250 രൂപ ഭക്ഷണത്തിനും നൽകാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇത് ദിവസവേതനം- 250, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ- 250, ഡി.എ.- 500 എന്ന നിരക്കിൽ വർധിപ്പിച്ചു. ഇതനുസരിച്ച് രണ്ടുദിവസത്തേക്ക് ആകെ 2250 രൂപ ലഭിക്കും.

റൂട്ട് ഓഫീസർ, വൈദ്യസംഘാംഗങ്ങൾ, പരിശീലനസഹായികൾ, വോട്ടിങ് യന്ത്രത്തിൽ ബാലറ്റ് ഉറപ്പിക്കുന്നവർ എന്നിവർക്ക് യാത്രച്ചെലവ് നൽകാത്തതിനാൽ 250 രൂപ കുറയും. ആകെ 2000 രൂപ ലഭിക്കും. ഗ്രൂപ്പ് ഡി ജീവനക്കാർക്ക് 400 രൂപയും ഭക്ഷണത്തിന് 250 രൂപയും വീതമാണ് നിശ്ചയിച്ചിരുന്നത്. ഇത് ദിവസവേതനം- 200, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ- 250, ഡി.എ.- 350 എന്ന നിരക്കിൽ വർധിപ്പിച്ചു. ഇതനുസരിച്ച് 25, 26 തീയതികളിൽ മേൽജോലികൾ നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ആകെ 1850 രൂപ ലഭിക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles