പായ്ക്കറ്റുകളില്‍ ലഭിക്കുന്ന പാതിവേവിച്ച പൊറോട്ടയ്ക്ക് അഞ്ചുശതമാനം ജിഎസ്ടി മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതി. പായ്ക്കറ്റ് പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തിയ ഉത്തരവ് റദ്ദാക്കി ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
സെന്‍ട്രല്‍ സ്‌റ്റേറ്റ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ആക്ട് പ്രകാരം പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. ജിഎസ്ടി തര്‍ക്കങ്ങള്‍ പരിഗണിക്കുന്ന അപ്പലേറ്റ് അതോറിറ്റിയും സര്‍ക്കാരിന്റെ നിലപാട് ശരിവച്ചിരുന്നു. ഇതിനെതിരെ മോഡേണ്‍ ഫുഡ് എന്റര്‍പ്രൈസസ് ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.