Friday, May 17, 2024

‘മേയറുണ്ട് സൂക്ഷിക്കുക’; ബസ്സുകളിൽ പോസ്റ്ററുകൾ പതിപ്പിച്ച്‌ യൂത്ത് കോൺഗ്രസ്സ്

FEATURED'മേയറുണ്ട് സൂക്ഷിക്കുക'; ബസ്സുകളിൽ പോസ്റ്ററുകൾ പതിപ്പിച്ച്‌ യൂത്ത് കോൺഗ്രസ്സ്

കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ന​ഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ്. ന​ഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്ആർടിസി ബസ്സുകളിൽ മേയർക്കെതിരായ പോസ്റ്ററുകൾ പതിച്ചാണ് പ്രതിഷേധം.

മേയറുണ്ട് ഓവർ ടേക്കിങ് സൂക്ഷിക്കുക എന്ന പോസ്റ്ററാണ് ബസ്സിന് മുന്നിൽ പതിക്കുന്നത്. ഒപ്പം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഡ്രൈവർമാർക്ക് ഉപദേശവും നൽകി. മേയറെ പൂ‍ർണമായും പരിഹസിച്ചുകൊണ്ടുള്ളതാണ് യൂത്ത് കോൺ​ഗ്രസിന്റെ പ്രതീകാത്മക സമരം.

മേയർക്കെതിരെ ഡ്രൈവർ നൽകിയ പരാതിയിൽ കേസെടുക്കാത്തതിൽ അതിശക്തമായ സമരം നടത്തുമെന്നും മേയറും ഭ‍ർത്താവും നടത്തുന്ന റോഡ് ഷോ പ്രതിരോധിക്കുമെന്നും ഡ്രൈവർ യദുവിന് നീതി കിട്ടും വരെ പോരാടുമെന്നും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പറഞ്ഞു.

ഒരു പാവം ചെറുപ്പക്കാരനെതിരെ മേയർ ലൈം​ഗികാതിക്രമമടക്കമുള്ള കളവാണ് പറയുന്നതെന്നും ഇവർ ആരോപിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles