Wednesday, May 1, 2024

പ്രണയപരാജയം’ കാരണം പുരുഷൻ ജീവിതം അവസാനിപ്പിച്ചാൽ സ്ത്രീക്ക് എതിരെ കേസ് എടുക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി

FEATUREDപ്രണയപരാജയം’ കാരണം പുരുഷൻ ജീവിതം അവസാനിപ്പിച്ചാൽ സ്ത്രീക്ക് എതിരെ കേസ് എടുക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി

‘പ്രണയപരാജയം’ മൂലം പുരുഷൻ ജീവിതം അവസാനിപ്പിച്ചാൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് സ്ത്രീക്ക് എതിരെ കേസ് എടുക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ആത്മഹത്യാ പ്രേരണ കേസിൽ രണ്ട് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. ദുർബ്ബലമായ മാനസികാവസ്ഥയിൽ ഒരാൾ എടുത്ത തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.

പ്രണയപരാജയത്തെ തുടർന്ന് ഒരാൾ ആത്മഹത്യ ചെയ്താൽ മറ്റേ ആൾക്ക് എതിരെയോ, പരീക്ഷയിലെ മോശം പ്രകടനത്തിൻ്റെ പേരിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്താൽ അധ്യാപകനെതിരെയോ, കോടതിയിൽ കേസ് തള്ളിയതുകൊണ്ട് ഒരു കക്ഷി ആത്മഹത്യ ചെയ്താൽ വക്കീലിനെതിരെയോ കേസ് എടുക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് അമിത് മഹാജൻ പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles