Wednesday, May 1, 2024

യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സർവീസുകൾ റദ്ദാക്കി

TOP NEWSKERALAയുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചിയിൽ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സർവീസുകൾ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്‌ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെർമിനലുകളിൽ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. കൊച്ചിയിൽ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്.

ദുബായിലും വിമാനങ്ങൾ റദ്ദാക്കി

ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. 3 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു.

യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ നാലു മണിക്കുർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദേശിച്ചു. സ്വന്തമായി ചെക്ക് ഇൻ ചെയ്യാവുന്ന സെൽഫ് സർവീസ് ഉപയോഗിച്ചാൽ സമയം ലാഭിക്കാം.

യുഎഇയിൽ റെഡ് അലർട്ട്

കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധിയാണ്. വരും മണിക്കൂറുകളിലും മഴ ശക്‌തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അതേസമയം, ഒമാനിൽ മഴയിൽ മരണം 18 ആയി.

spot_img

Check out our other content

Check out other tags:

Most Popular Articles