Saturday, May 4, 2024

ഏപ്രിൽ മാസത്തിൽ റെക്കോർഡ് കളക്ഷൻ നേടി കെഎസ്ആർടിസി; 8.57 കോടി രൂപയുടെ ചരിത്ര റെക്കോർഡ്

TOP NEWSKERALAഏപ്രിൽ മാസത്തിൽ റെക്കോർഡ് കളക്ഷൻ നേടി കെഎസ്ആർടിസി; 8.57 കോടി രൂപയുടെ ചരിത്ര റെക്കോർഡ്

ഏപ്രിൽ മാസ ചരിത്രത്തിലെ റെക്കോർഡ് കളക്ഷൻ നേടി കെഎസ്ആർടിസി. 8.57 കോടി രൂപയാണ് കെഎസ്ആർടിസി നേടിയത്. 2023 ഏപ്രിലിൽ ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്. 4324 ബസുകൾ ഓപ്പറേറ്റ് ചെയ്‌തതിൽ 4179 ബസുകളിൽ നിന്നുള്ള വരുമാനം ആണ് 8.57 കോടി രൂപ.

കഴിഞ്ഞ വർഷം ഏപ്രിലിൽ 8.30 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ 4331 ബസുകൾ ഓടിച്ചതിൽ 4200 ബസ്സുകളിൽ നിന്നായിരുന്നു ഇത്രയും വരുമാനം ലഭിച്ചത്. വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും മുൻകൂട്ടി അഡീഷണൽ സർവീസുകൾ ക്രമീകരിച്ചാണ് ചെലവ് വർധിക്കാതെ നേട്ടം ഉണ്ടാക്കിയതെന്ന് കെഎസ്ആർടിസി അറിയിച്ചു.

കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അതിവേഗ നടപടികളാണ് കെഎസ്ആർടിസി മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നത്. കെഎസ്‌ആർടിസി യാത്രക്കാരാണ് യജമാനൻമാർ എന്നുള്ള പൊതു ബോധം എല്ലാ ജീവനക്കാരിലും ഉണ്ടാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

മാന്യവും സുരക്ഷിതവുമായ യാത്രാവസരങ്ങൾ യാത്രക്കാർക്ക് സൃഷ്‌ടിക്കേണ്ടതും കെഎസ്ആർടിസിയുടെ കടമയാണെന്ന് ജീവനക്കാരെ ഓർമ്മിപ്പിക്കുന്നുണ്ട്. മുഴുവൻ യാത്രക്കാരോടും പ്രത്യേകിച്ച് സ്ത്രീകളോടും, കുട്ടികളോടും, വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം സ്വീകരിക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles