Wednesday, May 1, 2024

സജസ്റ്റഡ് കോൺടാക്റ്റ്സ്; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്

Newsസജസ്റ്റഡ് കോൺടാക്റ്റ്സ്; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്

ലോകമെമ്പാടും ഉപയോഗത്തിലുള്ള ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വാട്‌സാപ്പ് സജസ്റ്റഡ് കോൺടാക്റ്റ്സ് എന്ന പേരിൽ പുതിയൊരു ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടെത്തിയത്. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളതും എന്നാൽ നിങ്ങൾ ഒരിക്കലും ചാറ്റ് ചെയ്‌തിട്ടില്ലാത്തതുമായ കോൺടാക്റ്റുകൾ ഈ ഫീച്ചർ ചാറ്റ് ചെയ്യുന്നതിനായി നിർദേശിക്കും.

വാട്സാപ്പ് ഫീച്ചർ ട്രാക്കർ വെബ്‌സൈറ്റായ വാബീറ്റാഇൻഫോ എന്ന വെബ്സൈറ്റാണ് ഈ ഫീച്ചർ വരുന്ന വിവരം റിപ്പോർട്ട് ചെയ്ത‌ത്. ആൻഡ്രോയിഡ് ബീറ്റ 2.24.9.5 അപ്ഡേറ്റിലാണ് ഇതുള്ളത്. ഇതിൻ്റെ ഭാഗമായി പ്രധാന ചാറ്റ് സ്ക്രീനിൽ സജസ്റ്റഡ് കോൺടാക്റ്റ് എന്ന് പേരിൽ ഒരു പുതിയ ഫോൾഡർ വന്നേക്കും.

എന്നാൽ പരീക്ഷണത്തിലുള്ള ഈ ഫീച്ചർ ഔദ്യോഗികമായി അവതരിപ്പിക്കുമോ എന്ന് ഉറപ്പിക്കാനാവില്ല. വാട്‌സാപ്പിൻ്റെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഇത്തരം ഫീച്ചറുകൾ പരീക്ഷിക്കുന്നത്.

എന്നാൽ കോൺടാക്റ്റ് ലിസ്റ്റിൽ ഇതുവരെ ചാറ്റ് ചെയ്‌തിട്ടില്ലാത്തവരുടെ കോൺടാക്റ്റുകൾ നിർദേശിക്കുന്നത് ഉപഭോക്താക്കൾ എത്രത്തോളം ഇഷ്ടപ്പെടുമെന്ന് പറയാനാവില്ല. ഇതോടൊപ്പം, അന്താരാഷ്ട്ര യുപിഐ പണമിടപാടുകൾക്കായുള്ള സൗകര്യം അവതരിപ്പിക്കാൻ വാട്‌സാപ്പിന് പദ്ധതിയുള്ളതായും റിപ്പോർട്ടുകളുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles