Friday, May 3, 2024

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ ചൈന ലോക്‌സഭാ ഇലക്ഷനിൽ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യത; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

Electionആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ ചൈന ലോക്‌സഭാ ഇലക്ഷനിൽ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യത; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ നിർമിച്ച ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ചൈന ലോക്‌സഭാ ഇലക്ഷനിൽ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനെക്കൂടാതെ യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഉൾപ്പടെ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും ചൈനയുടെ ഇടപെടൽ ഉണ്ടായേക്കുമെന്ന് മൈക്രോസോഫ്റ്റ് വെള്ളിയാഴ്‌ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞു.

തിരഞ്ഞെടുപ്പുകളിൽ തങ്ങൾക്ക് ഗുണം ചെയ്യുന്ന വിധത്തിൽ ചൈന എഐ ഉള്ളടക്കങ്ങൾ നിർമിച്ച് വിതരണം ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. അത്തരം ഉള്ളടക്കങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും മീമുകൾ വീഡിയോകൾ, ഓഡിയോ എന്നിവ ചൈന വ്യാപകമായ രീതിയിൽ പരീക്ഷിക്കാനിടയുണ്ടെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.

‘സെയിം ടാർഗറ്റ്സ്, ന്യൂ പ്ലേബുക്ക്സ്: ഈസ്റ്റ് ഏഷ്യ ത്രെട്ട് ആക്ടേഴ്‌സ് ഡിപ്ലോയ് യുണീക് മെത്തേഡ്‌സ്’ എന്ന തലക്കെട്ടിൽ മൈക്രോസോഫ്റ്റ് ത്രെട്ട് അനാലിസിസ് സെൻ്റർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുകൾ.

ജനുവരിയിൽ തായ് വാനിൽ നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ചൈനയുടെ എഐ നിർമിത വ്യാജ വിവര പ്രചാരണം നടന്നിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് റിപ്പോർട്ടിൽ പറഞ്ഞു. എഐ നിർമിത ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ഒരു വിദേശ തിരഞ്ഞെടുപ്പിൽ ഇടപെടാൻ സർക്കാർ പിന്തുണയുള്ള ഒരു ഏജൻസി ശ്രമിക്കുന്നത് തങ്ങൾ ആദ്യമായാണ് കാണുന്നതെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.

തായ് വാനെ കുടാതെ മറ്റ് രാജ്യങ്ങളേയും ചൈന ലക്ഷ്യമിടുമെന്നാണ് മൈക്രോസോഫ്റ്റിൻ്റെ മുന്നറിയിപ്പ്. ചൈനയിൽ നിന്നും ഉത്തരകൊറിയയിൽ നിന്നും അത്തരം ഇടപെടലുകൾ വർധിച്ചിട്ടുണ്ട്. സ്ഥിരം എതിരാളികൾക്കെതിരെയുള്ള അത്തരം നീക്കങ്ങൾ ഇരട്ടിപ്പിക്കുക മാത്രമല്ല സങ്കീർണമായ സാങ്കേതികവിദ്യകളും ലക്ഷ്യം നേടാനായി ഇവർ ഉപയോഗിക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles