Saturday, April 27, 2024

ഹാർദ്ദിക്കിനെതിരെ ​മുഹമ്മദ് ഷമിയുടെ ബൗൺസർ; ക്യാപ്റ്റൻ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം

FEATUREDഹാർദ്ദിക്കിനെതിരെ ​മുഹമ്മദ് ഷമിയുടെ ബൗൺസർ; ക്യാപ്റ്റൻ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം

ഐപിഎല്ലിൽ ഹാർദ്ദിക്ക് പാണ്ഡ്യ നായകനായ ആദ്യ മത്സരം മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടു. മത്സരത്തിൽ ഹാർദ്ദിക്കെടുത്ത ചില തീരുമാനങ്ങൾ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീമിലെ സഹതാരം മുഹമ്മദ് ഷമിയും ഹാർദ്ദിക്കിനെതിരെ ​ഗുരുതര വിമർശനവുമായി രംഗത്തെത്തി. ക്രിക്ബസിന് നൽകിയ അഭിമുഖത്തിലാണ് ഷമിയുടെ വിമർശനം.

ഒരു നായകൻ ടീമിനോട് കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ഏഴാം നമ്പറിലായിരുന്നില്ല ഹാർദ്ദിക്ക് ബാറ്റിം​ഗിനെത്തേണ്ടത്. ​അത് വാലറ്റത്തിന്റെ തുടക്കമാണ്. ഗുജറാത്ത് ടൈറ്റൻസിൽ മൂന്ന്, നാല് സ്ഥാനങ്ങളിലാണ് ഹാർദ്ദിക്ക് ബാറ്റു ചെയ്തത്. മുംബൈ ഇന്ത്യൻസിൽ നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തിയാൽ പോലും ആ മത്സരം വിജയിക്കുമായിരുന്നു. ഒരു നായകൻ എങ്ങനെയാകണമെന്ന് ഹാർദ്ദിക്ക് പാറ്റ് കമ്മിൻസിനെ കണ്ട് പഠിക്കണമെന്നും ഷമി അഭിപ്രായപ്പെട്ടു.

spot_img

Check out our other content

Check out other tags:

Most Popular Articles