Sunday, April 28, 2024

സ്വർണ്ണ വിലയിൽ നേരിയ കുറവ്

FEATUREDസ്വർണ്ണ വിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും കുറവ്. പവന് 80 രൂപ കുറഞ്ഞു. ഇന്ന് പവന് 49,000 രൂപയാണ് വിപണിവില. അതേസമയം ഗ്രാമിന് 10 രൂപ കുറഞ്ഞ് 6125 രൂപയിലെത്തി. കുറഞ്ഞെങ്കിലും 49,000ൽ നിന്ന് സ്വർണ്ണവില താഴുന്നില്ലെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

കഴിഞ്ഞ ദിവസം സ്വർണ്ണവില സർവകാല റെക്കോഡിൽ എത്തിയിരുന്നു. പവന് 800 രൂപ ഉയർന്നതോടെയാണ് വില 49,000 കടന്നത്. ആദ്യമായാണ് സ്വർണ്ണ വില 49000 കടന്നത്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും, പവന് 46320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

spot_img

Check out our other content

Check out other tags:

Most Popular Articles