Friday, May 3, 2024

ആൻഡ്രോയിഡ് 15; ആപ്പുകൾ ആർക്കൈവ് ചെയ്യാം, പുതിയ ഫീച്ചറുകൾ

Newsആൻഡ്രോയിഡ് 15; ആപ്പുകൾ ആർക്കൈവ് ചെയ്യാം, പുതിയ ഫീച്ചറുകൾ

ആൻഡ്രോയിഡിൻ്റെ പുതിയ അപ്ഡേറ്റായ ആൻഡ്രോയിഡ് 15 ഈ വർഷം മേയ് 14 ന് നടക്കുന്ന ഗൂഗിൾ ഐഒ കോൺഫറൻസിൽ വെച്ച് പ്രഖ്യാപിക്കാനിരിക്കുകയാണ്. പുതിയ ഫീച്ചറുകളും ഡിസൈൻ മാറ്റങ്ങളും ഉൾപ്പടെ പുതുമകൾ നിറഞ്ഞ അപ്ഡേറ്റാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഗൂഗിൾ തങ്ങളുടെ വാർഷിക ഡെവലപ്പർ കോൺഫറൻസ് പ്രഖ്യാപിച്ചതോടെ ആൻഡ്രോയിഡ് 15 മായി ബന്ധപ്പെട്ട വാർത്തകളും അഭ്യൂഹങ്ങളും രംഗത്തുവരികയാണ്.

അതിൽ ഒന്നാണ് ഫോണുകളിലെ സ്‌റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സംവിധാനം. അതായത് ആൻഡ്രോയിഡ് 15 ഒഎസിൽ മൊബൈൽ ആപ്പുകൾ ആർക്കൈവ് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും. ഇതുവഴി ഫോണിലെ സ്റ്റോറേജ് സ്പേസ് ലാഭിക്കാനും അതുവഴി ഫോണിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കഴിയും.

സ്ഥിരമായി ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകൾ പലതും നിങ്ങളുടെ ഫോണിലുണ്ടാവാം. എന്നാൽ അവയ്‌ക്കെല്ലാം സ്‌റ്റോറേജ് ആവശ്യമുണ്ട്. പരിമിതമായ സ്റ്റോറേജ് മാത്രമുള്ള ഫോണുകളിൽ അത് ഒരു പ്രശ്‌നമാണ്. ആ ആപ്പുകൾ പൂർണമായും അൺഇൻസ്റ്റാൾ ചെയ്യാതെ ഫോണിൽ തന്നെ ആർക്കൈവ് ചെയ്‌ത്‌ സൂക്ഷിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

ആൻഡ്രോയിഡ് 14 ക്യുപിആർ3 ബീറ്റ 2 അപ്ഡേറ്റിലെ കോഡിൽ മിഷാൽ റഹ്‌മാൻ എന്നയാളാണ് ഈ ഫിച്ചർ കണ്ടെത്തിയത്. ആപ്പുകൾ ആർക്കൈവ് ചെയ്യാനും റീസ്റ്റോർ ചെയ്യാനുമുള്ള ഓപ്ഷനുകൾ റഹ്‌മാൻ കണ്ടെത്തി. ഇതോടെയാണ് ഈ ഫീച്ചർ ആൻഡ്രോയിഡ് 15 ഒഎസിൽ അവതരിപ്പിച്ചേക്കാനുള്ള സാധ്യത ചർച്ചയായത്.

ഫോണിലെ സ്റ്റോറേജ് ലാഭിക്കുക മാത്രമല്ല ഈ സംവിധാനത്തിലൂടെ നിങ്ങളുടെ ഡാറ്റയും സുരക്ഷിതമാക്കാൻ കഴിയും. ഉദാഹരണത്തിന് നിങ്ങൾ ഫോണിലെ ഉബർ ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്‌താൽ അതിൻ്റെ സൈസ് 387 എംബിയിൽ നിന്ന് 17.64 ആയി കുറയും. ഒപ്പം ആപ്പ് ഡാറ്റ ഫോണിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ഇതിന് പകരം ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ ആപ്പ് ഡാറ്റ നഷ്ടമായേക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles