Thursday, May 2, 2024

ഹെലി ടൂറിസം പ്രോജക്‌ടിന് ഈ വർഷം തന്നെ തുടക്കം; കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പ്

TOP NEWSKERALAഹെലി ടൂറിസം പ്രോജക്‌ടിന് ഈ വർഷം തന്നെ തുടക്കം; കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പ്

വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പ്. 2024 ൽ മികച്ച പദ്ധതികളാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് കോടിയിലേറെ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് പദ്ധതി. 2022 ൽ കൊറോണ നിയന്ത്രണങ്ങൾക്കുശേഷമുള്ള കാലയളവിൽ 1.86 കോടി സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്.

സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഹെലി ടൂറിസം പ്രോജക്‌ടിന് ഈ വർഷം തന്നെ തുടക്കം കുറിക്കും. അതിനായി ഹെലികോപ്റ്റർ സേവനദാതാക്കളുമായി ഇതിനകം തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ യാത്രാപാക്കേജുകളുടെ വിശദാംശങ്ങൾ മൈക്രോസൈറ്റ് വഴി സഞ്ചാരികൾക്കായി ലഭ്യമാക്കും. പദ്ധതികൾ പൂർത്തിയാക്കാനായാൽ രാജ്യത്ത് ആദ്യമായി സമഗ്ര ഹെലിടൂറിസം നയം കൊണ്ടുവരുന്ന സംസ്ഥാനമായി കേരളം മാറും.

മാർച്ച് മാസം മുതൽ നടത്താൻ പദ്ധതിയിടുന്ന അന്താരാഷ്ട്ര ഫെസ്റ്റിവലുകളാണ് മറ്റൊന്ന്. 14 മുതൽ 17 വരെ ഇടുക്കി ജില്ലയിലെ വാഗമണ്ണിൽ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലും മാർച്ച് 29 മുതൽ 31 വരെ വർക്കലയിൽ ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവലും നടത്തും. ഒപ്പം മലബാർ മേഖലയിലെ ടൂറിസം കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് ഏപ്രിൽ 26 മുതൽ 28 വരെ വയനാട്ടിൽ എം ടി ബി മൗണ്ടൻ ബൈക്കിംഗ് ഇവന്റും ജൂലൈ 25 മുതൽ 28 വരെ കോഴിക്കോട് റിവർ ഫെസ്റ്റിവലും നടത്തും.

spot_img

Check out our other content

Check out other tags:

Most Popular Articles