Thursday, May 2, 2024

നിരന്തരമായിട്ടുള്ള പ്രോട്ടീൻ ഉപഭോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല; അത് നിങ്ങളുടെ ധമനികളുടെ നാശത്തിന് കാരണമായേക്കും

LIFESTYLEHEALTHനിരന്തരമായിട്ടുള്ള പ്രോട്ടീൻ ഉപഭോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല; അത് നിങ്ങളുടെ ധമനികളുടെ നാശത്തിന് കാരണമായേക്കും

ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ അമിതമായ പ്രോട്ടീന്റെ ഉപയോഗം ധമനീഭിത്തികൾക്ക് കട്ടി കൂടുന്ന അതിറോസ്ക്ളീറോസിസിന്റെ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. പിറ്റ്സ്ബർഗ് സർവകലാശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നാച്ചുർ മെറ്റബോളിസം എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. രക്ത ധമനികളുടെ ഭിത്തികളിൽ കൊഴുപ്പും മറ്റു വസ്‌തുക്കളും അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അതിറോസ്ക്ളീറോസിസ്.

23 മനുഷ്യരിലും നിരവധി എലികളിലുമാണ് ഈ പഠനം നടത്തിയത്. 23 പേരെ രണ്ട് വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. സാധാരണ പ്രോട്ടീൻ അടങ്ങിയ ദ്രാവകാവസ്ഥയിലുള്ള ഭക്ഷണം ഒരു വിഭാഗത്തിനും വലിയതോതിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം മറ്റൊരു വിഭാഗത്തിനും നൽകി. അതിറോസ്‌ക്ളീറോസിസിന് കാരണമായ ല്യൂസിൻ എന്ന അമിനോ ആസിഡ് പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിച്ചവരിൽ വലിയ തോതിലാണ് കണ്ടെത്തിയത്. അതേസമയം സാധാരണ പ്രോട്ടീനുള്ള ഭക്ഷണം കഴിച്ച ആദ്യ വിഭാഗത്തിൻ്റെ ശരീരത്തിൽ ല്യൂസിൻ കുറവായിരുന്നു. എലികളിലും പഠനം നടത്തിയപ്പോൾ ഇതേ ഫലം തന്നെയാണ് ലഭിച്ചത്.

‘നിരന്തരമായിട്ടുള്ള പ്രോട്ടീൻ ഉപഭോഗം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഞങ്ങളുടെ പഠനം കാണിക്കുന്നത്. അത് നിങ്ങളുടെ ധമനികളുടെ നാശത്തിന് കാരണമായേക്കും’-യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബർഗ് സ്കൂ‌ൾ ഓഫ് മെഡിസിൻ കാർഡിയോളജി പ്രഫസർ ബാബക്ക് റസാനി പറയുന്നു. രോഗസാധ്യതകളെ ഇല്ലാതാക്കികൊണ്ട് ശരീരത്തിൻ്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ഭക്ഷണക്രമത്തിൽ കൊണ്ടുവരുന്നതിന് ഈ ഗവേഷണം സഹായകരമാകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

2020ൽ നടന്ന പഠനത്തിനു ശേഷം ബെറ്റിനാ മിറ്റെൻഡോർഫർ എന്ന മെറ്റാബോളിസം വിദഗ്ദ്ധയോടൊപ്പം നടത്തിയ തുടർ ഗവേഷണത്തിന്റെ ഭാഗമായാണ് പൊട്ടൻഷ്യൽ മെക്കാനിസത്തെക്കുറിച്ചും മനുഷ്യ ശരീരത്തിലെ അതിന്റെ സാധ്യതകളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത്. പേശികളുടെ ബലവും ഊർജ്ജവും നിലനിർത്തുന്നതിന് പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ രോഗികൾക്ക് ഡോക്‌ടർമാർ നിർദ്ദേശിക്കുന്ന രോഗസാഹചര്യങ്ങളിലാണ് ഇത് ഏറ്റവും പ്രസക്തമാകുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മെഡിക്കൽ വിദഗ്ദ്ധർ രംഗത്തെത്തിയിട്ടുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles