Saturday, May 4, 2024

ഇൻസാറ്റ്-3ഡിഎസ് ഇന്ന് വിക്ഷേപിക്കും; 2024 ൽ ഐഎസ്ആർഒ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണം

TOP NEWSINDIAഇൻസാറ്റ്-3ഡിഎസ് ഇന്ന് വിക്ഷേപിക്കും; 2024 ൽ ഐഎസ്ആർഒ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണം

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസ് ഇന്ന് വിക്ഷേപിക്കും. ജിഎസ്എൽവി-എഫ്14 റോക്കറ്റിലായിരിക്കും വിക്ഷേഫണം. ജിഎസ്എൽവിയുടെ 16-ാം വിക്ഷേപണമാണിത്. ശനിയാഴ്‌ച വൈകീട്ട് 5.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം.

ഇൻസാറ്റ്- 3ഡി (2014), ഇൻസാറ്റ് 3ഡിആർ(2016) എന്നീ ഉപഗ്രഹങ്ങളുടെ പിൻഗാമിയാണ് ഇൻസാറ്റ്-3ഡിഎസ്. എർത്ത് സയൻസസ് മന്ത്രാലയമാണ് ഇതിന്റെ പൂർണമായ ചിലവും വഹിച്ചിരിക്കുന്നത്.

വിക്ഷേപണത്തിന് തയ്യാറെടുത്ത് ജിഎസ്‌എൽവി റോക്കറ്റിൻ്റെ ചിത്രങ്ങൾ ഐഎസ്ആർഒ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

2024 ൽ ഐഎസ്ആർഒ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. ജനുവരി ഒന്നിന് നടത്തിയ പിഎസ്എൽവി-സി58/ എക്സ്പോസാറ്റ് വിക്ഷേപണമായിരുന്നു ആദ്യത്തേത്.

മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങളുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപഗ്രഹാധിഷ്ട്‌ടിത റിസർച്ച് ആന്റ് റെസ്ക്യൂ സർവീസസിനുള്ള പിന്തുണ ഉൾപ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിക്കുന്നത്.

2274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി, കാലാവസ്ഥാ വകുപ്പ്, നാഷണൽ സെൻ്റർ ഫോർ മ്യൂസിയം-റേഞ്ച് വെതർ ഫോർകാസ്റ്റിങ്, ഇന്ത്യൻ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ എർത്ത് സയൻസസ് മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾക്ക് ഉപയോഗപ്പെടുത്താം.

വിക്ഷേപണത്തിന് 20 മിനിറ്റുകൾക്ക് ശേഷം ഉപഗ്രഹം ജിയോ സിക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (ജിടിഒ) സ്ഥാപിക്കും. വരും ദിവസങ്ങളിൽ ഭ്രമണ പഥം ഉയർത്തി ജിയോ സ്‌റ്റേഷണറി ഓർബിറ്റിലെത്തിക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles