Thursday, May 2, 2024

പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി; ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

LIFESTYLEHEALTHപഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി; ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽപ്പന നടത്തുന്നവരെ കണ്ടെത്തി ചോദ്യംചെയ്‌തുവരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേർത്ത് മിഠായി വിൽക്കുന്നുണ്ടെന്ന് സംശയിക്കുന്നു.

അതിനാൽ ഇതരസംസ്ഥാനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നൽകി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്‌.എസ്. എസ്.എ.ഐ.) അംഗീകരിച്ച അംഗീകൃത കൃത്രിമചേരുവകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles