Tuesday, April 30, 2024

പ്രതിപക്ഷനേതാവിന് ഹൈക്കോടതിയുടെ വിമർശനം; ഹർജിയിലെ പൊതുതാൽപര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ്

TOP NEWSKERALAപ്രതിപക്ഷനേതാവിന് ഹൈക്കോടതിയുടെ വിമർശനം; ഹർജിയിലെ പൊതുതാൽപര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ്

കെ-ഫോൺ കരാർ ഇടപാടിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ പ്രതിപക്ഷനേതാവിന് ഹൈക്കോടതിയുടെ വിമർശനം. ഹർജിയിലെ പൊതുതാൽപര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ചോദിച്ചു.

2018-ലെ കരാർ ഇപ്പേൾ ചോദ്യംചെയ്യുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു. കരാറുകളിൽ എതിർപ്പുണ്ടെങ്കിൽ മുൻപെവിടെയെങ്കിലും പരാതി നൽകിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഹർജി അടുത്ത മാസം അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.

ടെണ്ടർ തുകയെക്കാൾ 10 ശതമാനത്തിലധികം തുക വർധിപ്പിച്ച് നൽകാൻ സാധിക്കില്ലെന്നിരിക്കേ 40 ശതമാനം വരെ വർധിപ്പിച്ചുകൊണ്ടാണ് കരാർ നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കരാറിനു പിന്നിൽ ആസൂത്രിതമായ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഹർജിക്കാരൻ്റെ വാദം.

spot_img

Check out our other content

Check out other tags:

Most Popular Articles