Friday, May 3, 2024

രാജ്യത്തിൻ്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം; ഐഎസ്ആർഒയുടെ ഗഗൻയാൻ്റെ വർഷമായിരിക്കും 2024

TOP NEWSINDIAരാജ്യത്തിൻ്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം; ഐഎസ്ആർഒയുടെ ഗഗൻയാൻ്റെ വർഷമായിരിക്കും 2024

2024 നെ ഗഗൻയാൻ ദൗത്യത്തിൻ്റെ വർഷമെന്ന് വിളിച്ച് ഐഎസ്ആർഒ. 2025 ൽ മനുഷ്യനെ ആദ്യമായി ബഹിരാകാശത്ത് അയക്കാൻ ലക്ഷ്യമിട്ടുള്ള ഗഗൻയാൻ ദൗത്യത്തിൻ്റെ നിരവധി പരീക്ഷണങ്ങളാണ് 2024 ൽ ഐഎസ്ആർഒ ആസൂത്രണം ചെയ്‌തിരിക്കുന്നതെന്ന് ഐഎഎൻസ് റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം 12-14 വിക്ഷേപണങ്ങൾ വരെ നടത്താനാണ് ഐഎസ്‌ആർഒയുടെ പദ്ധതിയെന്ന് സംഘടന മേധാവി എസ്. സോമനാഥ് വ്യക്തമാക്കുന്നു. ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം ഗഗൻയാൻ്റെ വർഷമായിരിക്കും 2024. 2025 രാജ്യത്തിൻ്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം സാക്ഷാത്കരിക്കുന്നതിനുള്ള നിരവധി പരീക്ഷണങ്ങളും മറ്റ് ജോലികളും ഈ വർഷം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024 ൽ ഗഗൻയാൻ ദൗത്യത്തിൻ്റെ ഭാഗമായുള്ള രണ്ട് അബോർട്ട് വിക്ഷേപണ ദൗത്യം കൂടി നടക്കും. കഴിഞ്ഞ വർഷമാണ് ഐഎസ്ആർഒ ആദ്യമായി ഫ്ളൈറ്റ് ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ -1 (ടിഡി-1) ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ക്രൂ എസ്കേപ്പ് സിസ്റ്റത്തിൻ്റെ പരീക്ഷണമായിരുന്നു ഇത്. രണ്ട് ആളില്ലാ ദൗത്യങ്ങൾ, ഹെലിക്കോപ്റ്റർ ഡ്രോപ്പ് ടെസ്റ്റ്, ലോഞ്ച് പാഡ് അബോർട്ട് ടെസ്റ്റുകൾ ഉൾപ്പടെയുള്ളവയും നടത്തും.

ഇതിന് പുറമെ, ഇൻസാറ്റ് 3ഡിഎസ്, ഇന്ത്യ-യുഎസ് സംയുക്ത ദൗത്യമായ നിസാർ (നാസ-ഇസ്രോ സിന്തറ്റിക് അപ്പേർച്ചർ റഡാർ), ഒരു രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എന്നിവ ജിഎസ്‌എൽവി റോക്കറ്റിൽ വിക്ഷേപിക്കും. രണ്ട് വാണിജ്യ വിക്ഷേപണങ്ങൾ അടക്കം പിഎസ്എൽവി, എസ്എസ്എൽവി റോക്കറ്റുകളിലായും വിവിധ വിക്ഷേപണങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഐഎസ്ആർഒയുടെ സ്ക്രാംജെറ്റ് എഞ്ചിൻ്റേയും പുനരുപയോഗിക്കാൻ സാധിക്കുന്ന വിക്ഷേപണവാഹനത്തിൻ്റെയും പരീക്ഷണങ്ങളും ഈ വർഷം നടക്കുമെന്നും സോമനാഥ് വ്യക്തമാക്കുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles