Friday, May 10, 2024

ശ്രീനഗർ-ലേ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാലുപേരുടെയും മൃതദേഹം വ്യാഴാഴ്‌ച വിമാനമാർഗം കൊച്ചിയിലെത്തിക്കും

TOP NEWSINDIAശ്രീനഗർ-ലേ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാലുപേരുടെയും മൃതദേഹം വ്യാഴാഴ്‌ച വിമാനമാർഗം കൊച്ചിയിലെത്തിക്കും

ശ്രീനഗർ-ലേ ദേശീയപാതയിൽ ചൊവ്വാഴ്‌ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാലുപേരുടെയും മൃതദേഹം വ്യാഴാഴ്‌ച വിമാനമാർഗം കൊച്ചിയിലെത്തിക്കും. വൈകിട്ട് ആറുമണിയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രങ്ങളാണ് കഴിഞ്ഞ ദിവസം ശ്രീനഗറിലേക്കുപോയ നോർക്ക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്നത്. മുംബൈവഴി കൊച്ചിയിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. മൃതദേഹങ്ങൾ പിന്നീട് പാലക്കാട്ടേക്ക് കൊണ്ടുപോകും. നടപടികൾ ശ്രീനഗറിൽ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് അറിയിച്ചു.

പരിക്കേറ്റ് ചികിത്സയിലുള്ളവരേയും ഇതേവിമാനത്തിൽ കൊച്ചിയിലെത്തിക്കാനാണ് നീക്കം. എന്നാൽ ഗുരുതരമായി പരിക്കേറ്റ മനോജ് ശ്രീനഗറിൽതന്നെ ചികിത്സയിൽ തുടരും. ആരോഗ്യനിലിയിൽ പുരോഗതി ഉണ്ടായതിനുശേഷം മാത്രമേ ഇദ്ദേഹത്തെ നാട്ടിലെത്തിക്കൂ. മരിച്ചവരുടെ പോസ്റ്റുമോർട്ടവും എംമ്പാം നടപടികളും ബുധനാഴ്‌ചതന്നെ പൂർത്തിയായിരുന്നു.

ചിറ്റൂർ ജെ.ടി.എസിനു സമീപം നെടുങ്ങോട് സുന്ദരൻ്റെ മകൻ എസ്. സുധീഷ് (32), രാജേന്ദ്രന്റെ മകൻ ആർ. അനിൽ (33), കൃഷ്‌ണൻ്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ എസ്. വിഗ്നേഷ് (24), ഡ്രൈവർ കശ്മീരിലെ സത്രീന കൻഗൻ സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്. ചിറ്റൂർ സ്വദേശികളായ മഹാദേവന്റെ മകൻ മനോജ് (24), കൃഷ്‌ണൻ്റെ മകൻ കെ. രാജേഷ് (30), കറുപ്പുസ്വാമിയുടെ മകൻ കെ. അരുൺ (26) എന്നിവർക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച‌ നിമാത സോജിലാ പാസിൽനിന്ന് സോൻമാർഗ് ശ്രീനഗറിലേക്ക് വരുന്നതിനിടയിൽ മോർഹ് എന്ന പ്രദേശത്തായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന എസ്.യു.വി. റോഡിലെ മഞ്ഞിൽ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സോൻമാർഗ് പോലീസും എസ്.ഡി.ആർ.എഫും മെഡിക്കൽ സംഘവും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദേശീയപാതയിൽ മഞ്ഞുവീഴ്‌ചയുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles