Monday, May 20, 2024

ക്രൂരമായ ലൈംഗിക പീഡനം ,കണ്ണുകൾ ചൂഴ്ന്നടുത്ത നിലയിൽ; 13കാരിയെ കൊലപ്പെടുത്തി കരിമ്പിൻതോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ

CRIMEക്രൂരമായ ലൈംഗിക പീഡനം ,കണ്ണുകൾ ചൂഴ്ന്നടുത്ത നിലയിൽ; 13കാരിയെ കൊലപ്പെടുത്തി കരിമ്പിൻതോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 13കാരിയെ കൊലപ്പെടുത്തി കരിമ്പിൻതോട്ടത്തിൽ ഉപേക്ഷിച്ചു. വീടിനടുത്ത മദ്രസയിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കണ്ണുകൾ ചൂഴ്ന്നടുത്ത നിലയിലായിരുന്നു മൃതദേഹം.

കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇത് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. കുട്ടിയുടെ രഹസ്യഭാഗത്തടക്കം മുറിവുകളുണ്ട്. കൊലപാതകത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് കാര്യമായ സൂചനകളില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles