Thursday, May 9, 2024

നാസി ബന്ധമുള്ള വിമുക്തഭടനെ ആദരിച്ച് ജസ്റ്റിൻ ട്രൂഡോ; വിവാദമായതോടെ ജൂത സമൂഹത്തോട് പരസ്യമായി മാപ്പ് പറഞ്ഞ് ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ആൻ്റണി റോട്ട

Newsനാസി ബന്ധമുള്ള വിമുക്തഭടനെ ആദരിച്ച് ജസ്റ്റിൻ ട്രൂഡോ; വിവാദമായതോടെ ജൂത സമൂഹത്തോട് പരസ്യമായി മാപ്പ് പറഞ്ഞ് ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ആൻ്റണി റോട്ട

നാസി ബന്ധമുള്ള വിമുക്തഭടനെ ആദരിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വിഷയം വിവാദമായതോടെ ജൂത സമൂഹത്തോട് പരസ്യമായി മാപ്പ് പറഞ്ഞ് ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ആൻ്റണി റോട്ട. കാനഡയുടെ പ്രതിപക്ഷ നേതാവായ പിയറി പൊയ്‌ലിവറാണ് ട്രൂഡോയുടെ പ്രവർത്തിയെ വിമർശിച്ച് രംഗത്തെത്തിയത്. ഇതേത്തുടർന്നാണ് ജൂത സമൂഹത്തോട് മാപ്പ് പറയുന്നതായി സ്പ‌ീക്കർ പ്രഖ്യാപിച്ചത്.

യുക്രൈൻ പ്രസിഡൻ്റ് വ്ളോഡിമിർ സെലെൻസികയുടെ കാനഡ സന്ദർശന വേളയ്ക്കിടെയാണ് നാസി വിഭാഗമായ എസ്എസിൻ്റെ 14-മത് വാഫെൻ ഗ്രനേഡിയർ ഡിവിഷനിലെ ഒരു വിമുക്ത ഭടനെ ട്രൂഡോ സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തത്.

തുടർന്ന് സംഭവത്തിൽ ട്രൂഡോ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പോയിലിവർ രംഗത്തെത്തുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

സെലൻസ്കിയുടെ സന്ദർശന വേളയിൽ ഹൗസ് ഓഫ് കോമൺസിൽ വെച്ച് ഒരു നാസി സൈനികനെ അംഗീകരിക്കാൻ ലിബറലുകൾ തയ്യാറായി. ട്രൂഡോയുടെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും വലിയ തെറ്റാണിതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. കാനഡയിലെ മനുഷ്യാവകാശ സംഘടനയായ ഫ്രണ്ട്സ് ഓഫ് സൈമൺ വീസെന്തൽ സെൻ്ററും വിഷയത്തിൽ അമർഷം രേഖപ്പെടുത്തി.

തുടർന്നാണ് കാനഡയിലേയും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തോട് ക്ഷമാപണം നടത്തി ഹൗസ് ഓഫ് കോമൺസ് സ്‌പീക്കർ ആൻ്റണി റോട്ട രംഗത്തെത്തിയത്. സംഭവത്തിൽ ഖേദിക്കുന്നുവെന്ന് സ്‌പീക്കർ പറഞ്ഞു.

അതേസമയം യുക്രൈനിലെ റഷ്യൻ ആക്രമണത്തെ ചെറുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് സെലൻസ്‌കി പാർലമെൻ്റിൽ സംസാരിച്ചത്. ഇതിന് കാനഡയുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ അദ്ദേഹം കാനഡയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

spot_img

Check out our other content

Check out other tags:

Most Popular Articles